തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറക്കി മോട്ടോർ വാഹന വകുപ്പ്. ഇന്ത്യയിലാദ്യമായാണ് സംസ്ഥാന മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്‍റ് പ്രവർത്തനങ്ങൾക്കായി ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നത്. ആധുനിക സാങ്കേതിക സംവിധാനത്തോടു കൂടിയ 65 വാഹനങ്ങളാണ് വൈദ്യുതി വകുപ്പിന് കീഴിലുള്ള അനർട്ടിൽ നിന്നും മോട്ടോർ വാഹന വകുപ്പ് പാട്ടത്തിനെടുത്തത്.
ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ ഇലക്ട്രിക് വാഹനങ്ങളുമായി മോട്ടോർ വാഹന വകുപ്പ് - KMVD
ആധുനിക സാങ്കേതിക സംവിധാനത്തോടു കൂടിയ 65 വാഹനങ്ങളാണ് വൈദ്യുതി വകുപ്പിന് കീഴിലുള്ള അനർട്ടിൽ നിന്നും മോട്ടോർ വാഹന വകുപ്പ് പാട്ടത്തിനെടുത്തിരിക്കുന്നത്.
![ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ ഇലക്ട്രിക് വാഹനങ്ങളുമായി മോട്ടോർ വാഹന വകുപ്പ് തിരുവനന്തപുരം ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിലാദ്യം മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്‍റ് പ്രവർത്തനങ്ങൾ ആധുനിക സാങ്കേതികവിദ്യ motor vehicle department of Kerala new electric vehicles of Kerala MVD KMVD road checking](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9057314-275-9057314-1601894149811.jpg)
ഗതാഗത നിയമങ്ങൾ കൂടുതൽ കർശനമായതോടെ സേഫ് കേരള എൻഫോഴ്സ്മെന്‍റ് വിങ്ങിന്‍റെ പ്രവർത്തനം ശക്തിപ്പെടുത്താനാണ് മോട്ടോർ വാഹന വകുപ്പിന്‍റെ തീരുമാനം. വാഹനത്തിന്‍റെ രേഖകൾ ഡിജിറ്റലായി സൂക്ഷിക്കാമെന്ന നിർദേശത്തിനു പിന്നാലെ സംസ്ഥാന മോട്ടോർ വാഹന വകുപ്പ് ഒരു പടി കൂടി കടന്ന് ഹൈടെക് ആകുകയാണ്. പുതിയ എൻഫോഴ്സ്മെന്‍റ് വാഹനങ്ങൾ ഓടിത്തുടങ്ങുന്നതോടെ ഗതാഗത നിയമങ്ങൾ ലംഘിച്ച് നിരത്തിലിറങ്ങുന്ന കൂടുതൽ പേർക്ക് പിടി വീഴും. പരിസ്ഥിതി സൗഹാർദത്തിന് പുറമേ നിയമ ലംഘനങ്ങൾ കണ്ടെത്താൻ അത്യാധുനിക സംവിധാനങ്ങളാണ് വാഹനത്തിൽ സജ്ജമാക്കുന്നത്.
സൈഡ് ഗ്ലാസുകളുടെ സുതാര്യത അളക്കാൻ ട്രാൻസ്പാരൻ സി മീറ്റർ, ലൈറ്റുകളുടെ തീവ്രത അളക്കുന്ന ലക്സ് മീറ്റർ, ഹോണുകളുടെ ശബ്ദ തീവ്രത അളക്കുന്ന ഡ സിബൽ മീറ്റർ, സ്പീഡ് അളക്കുന്നതിനുള്ള റഡാറുകൾ, മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാനുള്ള ആൽക്കോ മീറ്റർ, നിയമ ലംഘനങ്ങൾ തത്സമയം പകർത്താൻ വിവിധ തരം ഡിജിറ്റർ ക്യാമറകൾ എന്നിവയെല്ലാം ഇലക്ട്രിക് വാഹനങ്ങളിൽ സജ്ജമാക്കും. ഉടനടി പിഴ ഈടാക്കുന്നതിന് കാർഡ് സ്വൈപിങ്ങും, ഇ-ചെലാൻ സേവനവും ഉണ്ടാകും. വാഹനങ്ങളുടെ ചാർജിങ് സ്‌റ്റേഷനുകൾ അനർട്ട് വിവിധ ആർ.ടി.ഒ കളിൽ സ്ഥാപിക്കും. ഫുൾ ചാർജാകാൻ ഒരു മണിക്കൂറാകും. ഒറ്റ ചാർജിൽ 250 നും 300 ഇടയ്ക്ക് കിലോമീറ്റർ വരെ മൈലേജ് വാഹനത്തിന് ലഭിക്കുമെന്നാണ് നിർമ്മാതാക്കളായ ടാറ്റയുടെ അവകാശവാദം. ടാറ്റയുടെ ജനപ്രിയ മോഡലായ നെക്സോണിന്‍റെ ഇലക്ട്രിക് പതിപ്പുകളാണ് മോട്ടോർ വാഹന വകുപ്പിന് വേണ്ടി നിരത്തിലെത്തുന്നത്.