തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചികിത്സാസഹായത്തിന് അർഹതയുള്ളവരുടെ അപേക്ഷ നിരസിക്കുന്നതായി പരാതി. അപേക്ഷ സ്വീകരിക്കുന്നത് ഉദ്യോഗസ്ഥർ വൈകിക്കുകയോ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി നിഷേധിക്കുകയോ ചെയ്യുന്നുവെന്നാണ് അപേക്ഷകർ പറയുന്നത്. ഏഴുമാസം മുമ്പ് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ വഴി ചികിത്സാ സഹായത്തിന് അപേക്ഷിച്ചതാണ് ശ്രീകാര്യം സ്വദേശി സഹദേവൻ. പുരോഗതി അറിയാൻടോൾ ഫ്രീ നമ്പറിൽ വിളിച്ച് അന്വേഷിച്ചപ്പോൾ അത്തരമൊരു അപേക്ഷ കിട്ടിയിട്ടില്ലെന്നായിരുന്നു മറുപടി.
മുഖ്യമന്ത്രിയുടെ ചികിത്സാസഹായം; അപേക്ഷ നിരസിക്കുന്നതായി പരാതി - treatment fund
അപേക്ഷ സ്വീകരിക്കുന്നത് ഉദ്യോഗസ്ഥർ വൈകിക്കുകയോ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി നിഷേധിക്കുകയോ ചെയ്യുന്നുവെന്നാണ് അപേക്ഷകർ പറയുന്നത്.

മുഖ്യമന്ത്രിയുടെ ചികിത്സാസഹായം; അപേക്ഷ നിരസിക്കുന്നതായി പരാതി
മുഖ്യമന്ത്രിയുടെ ചികിത്സാസഹായം; അപേക്ഷ നിരസിക്കുന്നതായി പരാതി
വൃക്കരോഗിയായ ഓമനയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു ആദ്യം ചികിത്സ. ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. ഓമനയും ചികിത്സാ സഹായത്തിന് അപേക്ഷിച്ചു കാത്തിരിക്കുകയാണ്. അക്ഷയകേന്ദ്രം വഴിയാണ് മുഖ്യമന്ത്രിയുടെ ചികിത്സാ സഹായ നിധിയിലേക്ക് സാധാരണ അപേക്ഷ നൽകിയത്. തുക കാലതാമസമില്ലാതെ കിട്ടുമെന്ന ധാരണയിലാണ് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ വഴി അപേക്ഷിച്ചത്. ഇവിടെ സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് അപേക്ഷകരെ ഒഴിവാക്കുകയാണെന്നാണ് പരാതി .
Last Updated : Jun 20, 2020, 11:32 PM IST