തിരുവനന്തപുരം: കൊവിഡ് പ്രതിരോധം അടക്കമുള്ള ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ വകുപ്പ് ജീവനക്കാരുടെ ജൂലായ് മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പരാതി. ആരോഗ്യ വകുപ്പിന് കീഴിലുള്ള ചുരുക്കം ചില ജീവനക്കാർക്ക് മാത്രമാണ് ശമ്പളം ലഭിച്ചിരിക്കുന്നത്.
ആരോഗ്യവകുപ്പ് ജീവനക്കാരുടെ ശമ്പളം വൈകുന്നു
സാങ്കേതിക തകരാറാണ് ശമ്പളം വൈകാൻ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം.
ആരോഗ്യവകുപ്പ്
സാങ്കേതിക തകരാറാണ് ശമ്പളം വൈകാൻ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനായി സ്പാർക്ക് എന്ന സോഫ്റ്റ് വെയറാണ് വകുപ്പ് ഉപയോഗിക്കുന്നത്. ഇതിന് സാങ്കേതിക പിഴവ് സംഭവിച്ചതായും പരിഹാര നടപടികൾ ആരംഭിച്ചതായും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.