തിരുവനന്തപുരം: വീടിന് മുന്നിൽ ബഹളം വെച്ചതിനെ ചോദ്യം ചെയ്‌തതിന്‍റെ പേരിൽ യുവാവിനെ കല്ലുകൊണ്ടടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ. സഹോരങ്ങളായ ചെറുവയ്ക്കൽ കട്ടേല സുമിവിലാസത്തിൽ സുജിത്ത് (25),സുബീഷ് (32) എന്നിവരാണ് അറസ്റ്റിലായത്. അയൽവാസിയായ കട്ടേല ഞാറമൂട് വീട്ടിൽ വിഷ്‌ണുവിനെയാണ് (30) പ്രതികൾ ആക്രമിച്ചത്. വീടിന് മുന്നിൽ പാട്ടകൊട്ടി ബഹളം ഉണ്ടാക്കുന്നതിനെ ചോദ്യം ചെയതതിന്‍റെ പേരിൽ പ്രതികൾ വിഷ്‌ണുവിന്‍റെ തലയും വാരിയെല്ലും കല്ലുകൊണ്ട് അടിച്ചു പൊട്ടിക്കുകയായിരുന്നു.
അയൽവാസിയെ കല്ലുകൊണ്ടടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ - യുവാവിനെ കല്ലുകൊണ്ടടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ
സഹോരങ്ങളായ ചെറുവയ്ക്കൽ കട്ടേല സുമിവിലാസത്തിൽ സുജിത്ത് (25),സുബീഷ് (32) എന്നിവരാണ് അറസ്റ്റിലായത്
അയൽവാസിയെ കല്ലുകൊണ്ടടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ
ഗുരുതരമായി പരിക്കേറ്റ വിഷ്‌ണു മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾ ആദ്യം സെഷൻസ് കോടതിയിലും പിന്നീട് ഹൈക്കോടതിയിലും ജാമ്യാപേക്ഷ നൽകിയെങ്കിലും തള്ളുകയായിരുന്നു. കഴക്കൂട്ടം എ.സി.പി.ഷൈനു തോമസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ശ്രീകാര്യം സർക്കിൾ മഹേഷ് പിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ ഗുണ്ടാ നിയപ്രകാരം കേസ് എടുക്കുമെന്ന് പോലീസ് പറഞ്ഞു.