തിരുവനന്തപുരം:അഞ്ചുതെങ്ങ് പോസ്റ്റ് ഓഫീസിന് സമീപമുള്ള വസ്ത്രവ്യാപാര ശാലയിലും മീരാൻകടവ് പാലത്തിന് സമീപവും കടയ്ക്കാവൂർ ചമ്പാവിലും നാടൻ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആറോളം പേരെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ പിടിയിൽ. അഞ്ചുതെങ്ങ് സ്വദേശികളായ പവിൻ പ്രകാശ് (21), രാകേഷ് (20), വിനോദ് (23), സുബിൻ (21), മൃദുൾ (20), ജോഷി (23), മിഥുൻ (20) എന്നിവരാണ് അഞ്ചുതെങ്ങ് പൊലീസിന്‍റെ പിടിയിലായത്.
അഞ്ചുതെങ്ങ് വെട്ടുകേസിലെ പ്രതികൾ അറസ്റ്റിൽ
പ്രതികൾക്കെതിരെ ഗൂഢാലോചന, വധശ്രമം, ആയുധം കൈവശം സൂക്ഷിക്കൽ, എക്‌സ്‌പ്ലോസോവ് സബ്സ്റ്റാൻസ് ആക്ട് എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അഞ്ചുതെങ്ങ് വെട്ടുകേസിലെ പ്രതികൾ അറസ്റ്റിൽ
സംഭവം നടന്ന് 24 മണിക്കൂറിനകമാണ് കേസിലെ ഏഴ് പ്രതികളെയും പൊലീസ് പിടികൂടിയത്. ഗൂഢാലോചന, വധശ്രമം, ആയുധം കൈവശം സൂക്ഷിക്കൽ, എക്‌സ്‌പ്ലോസോവ് സബ്സ്റ്റാൻസ് ആക്ട് എന്നിവ പ്രകാരമാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അറസ്റ്റിന് ശേഷം വർക്കല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി അഞ്ചുതെങ്ങ് പൊലീസ് അറിയിച്ചു.