കേരളം

kerala

ETV Bharat / state

വനിതാ ഡോക്‌ടറുടെ കൈയിൽ നിന്നും ഒന്നര കോടി തട്ടിയ കേസ്; പ്രതിയുടെ ജാമ്യാപേക്ഷ തള്ളി - തിരുവനന്തപുരം

പ്രതിയുടെ ബാങ്ക് രേഖകളിൽ പണം വന്നതായുള്ള രേഖകൾ അന്വേഷണ സംഘം ഹാജരാക്കിയിട്ടുണ്ടെന്നും ഇത്തരത്തിലുള്ള പ്രതികൾക്ക് ജാമ്യം ഇപ്പോൾ അനുവദിച്ചാൽ പ്രതി ഒളിവിൽ പോകാൻ സാധ്യത ഉണ്ടെന്നുമുള്ള പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണ് ജാമ്യം തള്ളിയത്.

പ്രതിയുടെ ജാമ്യാപേക്ഷ തള്ളി  റിട്ട. വനിതാ ഡോക്‌ടറുടെ കൈയിൽ നിന്നും ഒന്നര കോടി തട്ടി  പ്രതിയുടെ ബാങ്ക് രേഖ  തിരുവനന്തപുരം  Defendant bail application rejected One and a half crore embezzlement doctor
റിട്ട. വനിതാ ഡോക്‌ടറുടെ കൈയിൽ നിന്നും ഒന്നര കോടി തട്ടിയ കേസ്; പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

By

Published : Feb 10, 2021, 4:17 PM IST

തിരുവനന്തപുരം: പൂന്തുറ സ്വദേശിയായ റിട്ട. വനിതാ ഡോക്‌ടറുടെ കൈയിൽ നിന്നും ഒന്നര കോടി തട്ടിയ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി. ബിഹാർ സ്വദേശിയും കേസിലെ പതിനഞ്ചാം പ്രതിയുമായ നിർമൽ കുമാർ ചൗധരിയുടെ ജാമ്യാപേക്ഷയാണ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളിയത്. പ്രതിയുടെ ബാങ്ക് രേഖകളിൽ പണം വന്നതായുള്ള രേഖകൾ അന്വേഷണ സംഘം ഹാജരാക്കിയിട്ടുണ്ടെന്നും ഇത്തരത്തിലുള്ള പ്രതികൾക്ക് ജാമ്യം ഇപ്പോൾ അനുവദിച്ചാൽ പ്രതി ഒളിവിൽ പോകാൻ സാധ്യത ഉണ്ടെന്നുമുള്ള പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണ് ജാമ്യം തള്ളിയത്.

അതേസമയം കേസിലെ പതിമൂന്നാം പ്രതിയും ബിഹാർ സ്വദേശിയുമായ പ്രഭു നാഥ് വർമയെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അത്യാധുനിക സംവിധാനത്തിലുള്ള ആശുപത്രി പണിയാൻ വിദേശ നിക്ഷേപം സഹായം വാഗ്‌ദനം ചെയ്‌താണ്‌ പണം തട്ടിയത് എന്നാതാണ് സൈബർ പൊലീസ് കേസ്.

ABOUT THE AUTHOR

...view details