കേരളം

kerala

ETV Bharat / state

വ്യാജ വാറ്റ്, കള്ളനോട്ട് ഇടപാടുകാരന്‍ അറസ്റ്റില്‍ - ലോക്ക്ഡൗണ്‍

പ്രതിക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സഹായം ഉണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.

fake liquor  counterfeit currency  വ്യാജ വാറ്റ്  കള്ളനോട്ട് വിനിമയം  പ്രതി  Case  കേസ്  ചാരായം  കോട  ലോക്ക്ഡൗണ്‍  കസ്റ്റഡി
വ്യാജ വാറ്റ്, കള്ളനോട്ട് വിനിമയം തുടങ്ങിയ കേസുകളിലെ പ്രതി പിടിയിൽ

By

Published : Jun 4, 2021, 8:29 PM IST

തിരുവനന്തപുരം : വ്യാജചാരായ നിർമാണം, കള്ളനോട്ട് വിനിമയം തുടങ്ങി നിരവധി കേസുകളിലെ പ്രതി പിടിയിൽ. പാങ്ങോട് കൊച്ചാലംമൂട് സ്വദേശി ഇർഷാദാണ് നെടുമങ്ങാട് എക്സൈസിൻ്റെ പിടിയിലായത്. ഒളിവിലായിരുന്ന പ്രതി നെടുമങ്ങാട് ടൗണിൽ വരും എന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റിലായത്.

കഴിഞ്ഞ ബുധനാഴ്‌ച വാമനപുരം എക്സൈസ് നടത്തിയ പരിശോധനയിൽ ഇയാളുടെ കാറിൽ നിന്ന് 35 ലിറ്റർ ചാരായവും ,1250 ലിറ്റർ കോടയും , കാറിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 161500 രൂപയുടെ കള്ളനോട്ടും പിടികൂടിയിരുന്നു. എന്നാൽ ഇയാൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് പാലോട് പൊലീസ് ഇർഷാദിൻ്റെ വീട്ടിൽ നടത്തിയ റെയ്ഡില്‍ 2.5 കിലോ കഞ്ചാവും ഒരു എയർ ഗണ്ണും പിടിച്ചെടുത്തിരുന്നു.

വ്യാജ വാറ്റ്, കള്ളനോട്ട് വിനിമയം തുടങ്ങിയ കേസുകളിലെ പ്രതി പിടിയിൽ

ALSO READ:വളാഞ്ചേരിയിൽ രേഖകളില്ലാത്ത 13 ലക്ഷം രൂപയുമായി യുവാവ് പിടിയിൽ

കഴിഞ്ഞ ലോക്ക്ഡൗണിൽ ചാരായം വാറ്റിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ മടത്തറയിൽ വീട് വാടകയ്ക്ക് എടുത്ത് ചാരായം വാറ്റി സ്വന്തം കാറിൽ ആവശ്യക്കാർക്ക് വിൽപ്പന നടത്തി വരികയായിരുന്നു. ഇയാൾക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സഹായം ഉണ്ടെന്ന ആരോപണമുണ്ട്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ ശേഷം ഇയാള്‍ക്ക് വേണ്ടി കസ്റ്റഡി അപേക്ഷ സമർപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details