കേരളം

kerala

യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഭര്‍ത്താവും ഭര്‍ത്ത്യമാതാവും അറസ്‌റ്റിൽ

By

Published : Oct 26, 2020, 12:35 AM IST

യുവതിയെ ഭര്‍ത്താവും ഭര്‍ത്ത്യ മാതാവും കൂടി ചേര്‍ന്ന് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു.

Defendant arrested for setting woman on fire  തിരുവനന്തപുരം  യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തി  വര്‍ക്കല  രാമന്തളി  kerala police
യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഭര്‍ത്താവും ഭര്‍ത്ത്യമാതാവും അറസ്‌റ്റിൽ

തിരുവനന്തപുരം: വര്‍ക്കല രാമന്തളി പുതുവല്‍ വീട്ടില്‍ ദീപുവിന്‍റെ ഭാര്യ നിഷ(30)യെയാണ് കൊലപ്പെടുത്തിയത്. കൊട്ടാരക്കര പനവേലി സ്വദേശിനിയായ നിഷയെ 2019 ലാണ് ദീപു വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ ആദ്യനാളു മുതല്‍ കുടുംബ പ്രശ്നം തുടങ്ങിയിരുന്നു. വിവാഹത്തിന് നിഷയുടെ വീട്ടുക്കാര്‍ നല്‍കിയ സ്വര്‍ണവും പണവും ഭര്‍ത്തൃ വീട്ടുകാർ ആവശ്യത്തിനു എടുത്തു ഉപയോഗിച്ചതിനു തുടങ്ങിയ വഴക്കാണ് ഒടുവിൽ ഈ ക്രൂരകൃത്യത്തില്‍ കലാശിച്ചത്. ഈ മാസം ഇരുപത്തിമൂന്നാം തീയതി ഉച്ചയ്ക്ക് 2.30 മണിക്ക് ആണ് സംഭവം നടന്നത്. ഭര്‍ത്താവും ഭര്‍ത്ത്യ മാതാവും കൂടി ചേര്‍ന്ന് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. കടുത്ത തീ പൊള്ളലേറ്റ നിഷയെ വര്‍ക്കല താലൂക്ക് ഹോസ്‌പിറ്റലിലും തുടർന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചിക്തസ നല്‍കി. തുടര്‍ന്ന് ഇരുപത്തിനാലാം തീയതി രാവിലെ നിഷ മരണപ്പെടുകയായിരുന്നു. ഭര്‍ത്താവായ ദീപുവിനെയും മാതാവായ സുഭദ്രയേയും കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്‌തു.

ABOUT THE AUTHOR

...view details