പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച പ്രതി പിടിയിൽ - molesting minor girl
കഴിഞ്ഞ നാല് മാസമായി പ്രതി കുട്ടികളെ പീഡിപ്പിച്ചിരുന്നാതായി പൊലീസ് പറഞ്ഞു.
തിരുവനന്തപുരം:തിരുവനന്തപുരം മുരുക്കുംപുഴയിൽ ആറും ഒമ്പതും വയസുള്ള പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്കൻ അറസ്റ്റിൽ. മുരുക്കുംപുഴ സ്വദേശി വിക്രമൻ (65) ആണ് മംഗലപുരം പൊലീസിന്‍റെ പിടിയിലായത്.
അമ്മ വിദേശത്തായതിനാൽ അമ്മൂമ്മയോടൊപ്പം വാടക വീട്ടിൽ കഴിയുകയായിരുന്ന പെൺകുട്ടികളെയാണ് സഹായിയായി നിന്ന മധ്യവയസ്കൻ പീഡനത്തിന് ഇരയാക്കിയത്. കഴിഞ്ഞ നാല് മാസമായി ഇയാൾ കുട്ടികളെ പീഡിപ്പിച്ചിരുന്നാതായി പൊലീസ് പറഞ്ഞു.
കുട്ടികൾ അയൽവാസികളോട് വിവരം പറഞ്ഞതിനെതുടർന്ന് വീട്ടുടമസ്ഥൻ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടികളുടെ മൊഴി രേഖപ്പെടുത്തി കേസ് മംഗലപുരം പൊലീസിന് കൈമാറുകയായിരുന്നു. കുട്ടികളുടെ സംരക്ഷണം ചൈൽഡ് ലൈൻ ഏറ്റെടുത്തു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.