കേരളം

kerala

ETV Bharat / state

ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച പ്രതി പിടിയില്‍ - കിളിമാനൂർ പീഡനം

യുവതിയുടെ അമ്മ നൽകിയ പരാതിയിൽ തട്ടത്തുമല സ്വദേശി നുജൂമിനെ കിളിമാനൂർ പൊലീസ് പിടികൂടി.

Defendant arrested for molesting mentally challenged girl  kilimanoor crime  molesting girl  ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച പ്രതി പിടിയില്‍  കിളിമാനൂർ പീഡനം  തിരുവനന്തപുരം കിളിമാനൂർ
ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച പ്രതി പിടിയില്‍

By

Published : Apr 23, 2021, 7:37 PM IST

Updated : Apr 23, 2021, 10:09 PM IST

തിരുവനന്തപുരം: ബുദ്ധിമാന്ദ്യമുള്ള ദളിത് യുവതിയെ ലൈം​ഗികമായി പീഡിപ്പിച്ചയാൾ പിടിയിൽ. തട്ടത്തുമല മറവക്കുഴി ശാസ്‌താംപൊയ്‌ക സജീന മൻസിലിൽ നുജൂം (49) ആണ് പിടിയിലായത്. യുവതിയുടെ അമ്മ നൽകിയ പരാതിയെ തുടർന്ന് കിളിമാനൂർ പൊലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു. രക്ഷിതാക്കൾ വീട്ടിലില്ലാത്ത ദിവസങ്ങളിൽ പ്രതി യുവതിയുടെ വീടിന് സമീപമെത്തുകയും യുവതിയെ മൊബൈൽ കാട്ടി പ്രലോഭിപ്പിച്ച് സമീപത്തെ റബ്ബർ തോട്ടത്തിൽ എത്തിച്ച് പീഡിപ്പിക്കുന്നതും പതിവായിരുന്നു. ഈ മാസം 17ന് യുവതി തന്നെ രക്ഷിതാക്കൾക്ക് പ്രതിയെ കാണിച്ചു കൊടുത്തു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

Last Updated : Apr 23, 2021, 10:09 PM IST

ABOUT THE AUTHOR

...view details