കേരളം

kerala

By

Published : Feb 10, 2022, 6:58 PM IST

ETV Bharat / state

സോളാര്‍ കേസ് : അപകീര്‍ത്തി കേസ് വിധി ചോദ്യം ചെയ്ത് വി.എസ് സമര്‍പ്പിച്ച ഹര്‍ജി നാളെ പരിഗണിക്കും

2013 ജൂലൈ ആറിന് റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വി.എസ് ഉമ്മൻ ചാണ്ടിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്

defamation case verdict against V S Achuthanandan  V S Achuthanandan petition considered tomorrow  Solar case  സോളാര്‍ കേസ്  വി എസിനെതിരായ ഉമ്മന്‍ ചാണ്ടിയുടെ പരാതി  വി എസിനെതിരായ അപകീര്‍ത്തി കേസ് വിധി
സോളാര്‍ കേസ്; അപകീര്‍ത്തി കേസ് വിധി ചോദ്യം ചെയ്ത് വി എസ് സമര്‍പ്പിച്ച ഹര്‍ജി നാളെ പരിഗണിക്കും

തിരുവനന്തപുരം :ഉമ്മന്‍ചാണ്ടി സമര്‍പ്പിച്ച അപകീര്‍ത്തി പരാമര്‍ശ കേസിലെ വിധി ചോദ്യം ചെയ്ത് വി.എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജില്ല കോടതി നാളെ വാദം കേള്‍ക്കും. സബ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി.

സോളാർ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിക്ക് വി.എസ് അച്യുതാനന്ദന്‍ പത്ത് ലക്ഷത്തി പതിനായിരം രൂപ നൽകണമെന്നായിരുന്നു സബ് കോടതി വിധി. കേസില്‍ ജനുവരി 22-നാണ് കോടതി വിധി പറഞ്ഞത്. സോളാർ വിവാദവുമായ ബന്ധപ്പെട്ട് ഉമ്മൻചാണ്ടിക്കെതിരെ വി.എസ്.അച്യുതാനന്ദൻ നടത്തിയ അപകീർത്തികരമായ പ്രസ്‌താവനയാണ് കേസിന് ആസ്പദമായ സംഭവം.

Also Read: ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികൾ ചാടിപ്പോയ സംഭവം : റിപ്പോർട്ട് സമർപ്പിച്ച് പ്രത്യേക സംഘം

2013 ജൂലൈ ആറിന് റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വി.എസ് ഉമ്മൻ ചാണ്ടിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. സോളാർ തട്ടിപ്പിനായി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തില്‍ കമ്പനിയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്നാണ് ആരോപിച്ചത്.

ABOUT THE AUTHOR

...view details