Aicc Member Deepa das Munshi On Ayodhya തിരുവനന്തപുരം:രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കുന്നതു സംബന്ധിച്ച തീരുമാനം വൈകാതെ എഐസിസിയില്‍ നിന്നുണ്ടാകുമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി എംപി. ഇത് ഒരു രാഷ്ട്രീയ വിഷയമല്ല. കോണ്‍ഗ്രസ് ഇതിനെ ഒരു രാഷ്ട്രീയ വിഷയമായല്ല, മതപരമായ വിഷയമായാണ് കാണുന്നത്. അയോധ്യയില്‍ കോണ്‍ഗ്രസ് പങ്കെടുക്കുന്നതോ പങ്കെടുക്കാതിരിക്കുന്നതോ വരുന്ന ലോകസഭാ തിരഞ്ഞെപ്പുടില്‍ വിഷയമാകേണ്ടതില്ല(Aicc Member Deepa das Munshi On Ayodhya).
തൊഴിലില്ലായ്മ, സ്ത്രീസംവരണം എന്തു കൊണ്ടു നടപ്പാക്കുന്നില്ല തുടങ്ങി നിരവധി ജീവിത ഗന്ധിയായ വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. രാമക്ഷേത്രം ഒരു വിഷയമാകുന്നത് ബിജെപിക്കും ഇന്ത്യയിലെ ഒരു കൂട്ടം മാദ്ധ്യമങ്ങള്‍ക്കും മാത്രമാണ്. ഇന്ത്യയെ ഒത്തൊരുമയോടെ മുന്നോട്ടു കൊണ്ടു പോകുക എന്നതിലാണ് കോണ്‍ഗ്രസ് ശ്രദ്ധയൂന്നുന്നത്. ബിജെപിയെപ്പോലെ രാഷ്ട്രീയവും മതവും തമ്മില്‍ കൂട്ടിക്കുഴക്കാന്‍കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല.
കോണ്‍ഗ്രസ് ഇതു സംബന്ധിച്ച തീരുമാനം വൈകിപ്പിക്കുന്നു എന്ന ആക്ഷേപത്തിനും അടിസ്ഥാനമില്ല. പ്രാധാന്യമുള്ള ഒട്ടനവധി വിഷയങ്ങള്‍ വേറെയുണ്ട്. 2024 ജനുവരി 4 ന് എഐസിസിയുടെ ഒരു ദിവസം നീളുന്ന യോഗമുണ്ട് അതിനു ശേഷം പ്രകടന പത്രികാ രൂപീകരണ കമ്മിറ്റിയോഗമുണ്ട്. കോണ്‍ഗ്രസിന് വേറെ ധാരാളം ജോലികളുണ്ട്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കരുതെന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ ആവശ്യം ദീപാദാസ് മുനന്‍ഷി തള്ളി.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് സിപിഐയുടെ കേരള ഘടകമല്ല. ഒരാള്‍ എവിടെ മത്സരിക്കണമെന്നത് ഓരോ രാഷ്ട്രീയ പാര്‍ട്ടികളുടെയും തീരുമാനമാണ്. ഇന്ത്യ സഖ്യം സംസ്ഥാന തലത്തിലുള്ള ധാരണയുടെ അടിസ്ഥാനത്തിലുള്ളതാണ്. അടുത്തയിടെ തിരഞ്ഞെടുപ്പു നടന്ന തെലങ്കാനയില്‍ സിപിഐ കോണ്‍ഗ്രസിനൊപ്പമായിരുന്നെങ്കിലും സിപിഎം കോണ്‍ഗ്രസുമായി സഖ്യത്തിനു തയ്യാറായില്ല.
ഇന്ത്യാ സഖ്യവുമായി സഹകരിച്ച് മുന്നോട്ടു പോകുന്നതു സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് പ്രാദേശിക തലത്തില്‍ ഇടതു പാര്‍ട്ടികളാണ്. ഇന്ത്യ സഖ്യത്തിന്‍റെ പേരിലാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കരുതെന്ന് സിപിഐ ആവശ്യപ്പെടുന്നതെങ്കില്‍ അവര്‍ രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ പിന്തുണയ്ക്കുകയാണ് വേണ്ടത്. ഇതിനുള്ള ഉത്തരം സിപിഐ പറഞ്ഞ ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാം.
രാഹുല്‍ ഗാന്ധി ഏതു സംസ്ഥാനത്ത് ഏതു സീറ്റില്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് തീരുമാനിക്കും. കേരളത്തില്‍ ഇടതു കോണ്‍ഗ്രസ് സഖ്യം അസാദ്ധ്യമാണെന്ന് തനിക്കറിയാം. 2016 ല്‍ പശ്ചിമബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മും ഒരുമിച്ചു മത്സരിച്ചപ്പോള്‍ കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും പരസ്പരം മത്സരിക്കുകയായിരുന്നു.
സുധീരനെ പരിഹസിച്ച് ദീപാദാസ് മുന്‍ഷി:മുന്‍ കെപിസിസി പ്രസിഡന്‍റു കൂടിയായ സുധീരനുമായി കാര്യങ്ങള്‍ ആലോചിക്കുന്നില്ലെന്ന മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം ഇന്നത്തെ യോഗത്തിനെത്തി പ്രസംഗിച്ച ശേഷം ഉടനെ മടങ്ങിപ്പോകുകയായിരുന്നെന്ന് ദീപാദാസ് മുന്‍ഷി പരിഹസിച്ചു. അതിനുശേഷം വീണ്ടും രണ്ടു മണിക്കൂര്‍ കെപിസിസി എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നെങ്കിലും അദ്ദേഹം അവിടെയുണ്ടായിരുന്നില്ല. കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയാണ്. ഏതൊരാള്‍ക്കും അവരവരുടെ അഭിപ്രായം അവിടെ പറയാം.
സുധീരന്‍ യോഗത്തിനുണ്ടായിരുന്നു. അദ്ദേഹം ചില കാര്യങ്ങള്‍ ഉന്നയിച്ചെങ്കിലും അദ്ദേഹം ഉടന്‍ മടങ്ങുകയാണ് ചെയ്തത്. അതിനു ശേഷം യോഗത്തിനുണ്ടായിരുന്നു ഓരോരുത്തരും അവരുടെ അഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി. മുല്ലപ്പള്ളിയ്ക്ക് പരാതികളുണ്ടെന്ന ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ല. അദ്ദേഹം ഇന്ന് തന്നെ വിളിച്ച് യോഗത്തിനെത്താന്‍ കഴിയില്ലെന്ന് അറിയിച്ചു. ഇന്നത്തെ യോഗം വളരെ പെട്ടെന്ന് തീരുുമാനിച്ചതാണ്.
യൂത്ത് കോണ്‍ഗ്രസിന്‍റെ ആദ്യ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റെ എന്ന നിലയില്‍ അദ്ദേഹവും കേരളത്തിലെ മുതിര്‍ന്ന നേതാക്കളും തമ്മില്‍ സുദൃഢമായ ബന്ധമാണുള്ളത്. അതേ ബന്ധം എനിക്ക് അവരുമായുണ്ട്. കേരളത്തില്‍ 20ല്‍ 20 സീറ്റും അടുത്ത തിരഞ്ഞെടുപ്പില്‍ നേടുമെന്ന ശുഭാപ്തി വിശ്വാസമാണ് ഇന്നത്തെ യോഗത്തില്‍ എല്ലാവരും പങ്കുവച്ചത്.
പാര്‍ട്ടിയുമായി സഹകരിക്കില്ലെന്ന് സുധീരന്‍ പറഞ്ഞിരുന്നു:കേരളത്തിലെ കോണ്‍ഗ്രസ് സംഘടനാ സംവിധാനം രാജ്യത്തെ ആകെ കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തിന് മാതൃകയാണ്. അദ്ദേഹം ഒരുപാടു നാളത്തെ ഇടവേളയ്ക്കു ശേഷം കേറി വന്നതാണെന്നായിരുന്നു ഇതിനിടെ സുധാകരന്‍റെ പരമാര്‍ശം. അദ്ദേഹത്തെ കാണാന്‍ വീട്ടില്‍ പോയപ്പോള്‍ ഞാനില്ല, പാര്‍ട്ടി വിട്ടു എന്നു പറഞ്ഞ ആളാണ്. അദ്ദേഹം പെട്ടെന്നു വന്നു കുറെ കാര്യങ്ങള്‍ പറഞ്ഞു പോയി. അതില്‍ എന്തെങ്കിലും അസ്വാഭാവികത ഉണ്ടോ ഇല്ലെയോ എന്നു ഞാന്‍ പ്രതികരിക്കുന്നില്ല. സഹകരിക്കാനില്ലെന്നു എന്നോടു വീട്ടില്‍ പോയി കണ്ടപ്പോള്‍ പറഞ്ഞു. പെട്ടെന്നു കയറി വന്നപ്പോള്‍ ഞെട്ടിപ്പോയോ എന്ന ചോദ്യത്തിന് അങ്ങനെ ഞെട്ടാനന്‍ വേണ്ടിയൊന്നുമില്ലെന്നായിരുന്നു സുധാകരന്‍റെ പ്രതികരണം.