തിരുവനന്തപുരം:ആശങ്കയോടെ തുടങ്ങിയ ഒക്ടോബറിലെ ആദ്യ ആറ് ദിവസം പിന്നിടുമ്പോൾ അൽപം ആശ്വാസം നൽകുന്നതാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റിൽ കേരളത്തിലുണ്ടായ കുറവ്. ആദ്യ അഞ്ച് ദിവസവും 15 നോട് അടുത്തു നിന്ന് ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് ഇന്നലെ 12.06 ആയി കുറഞ്ഞു. അതായത് നൂറു പേരെ പരിശോധിക്കുമ്പോൾ കേരളത്തിൽ 12 ആൾക്കാർ കൊവിഡ് പോസിറ്റീവ് ആകുന്നു. 13.90 ആണ് കഴിഞ്ഞ 7 ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. റേറ്റിംഗ് വർധനവ് സംസ്ഥാനത്തിന് ഏറെ ആശങ്ക നൽകുന്നതായിരുന്നു. എന്നാൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിലൂടെ ഇതിനെ മറികടക്കാമെന്നാണ് സർക്കാർ കണക്കുകൂട്ടൽ. ഇത് ശരിവയ്ക്കുന്നതാണ് ഇന്നലത്തെ കണക്കുകൾ.
സംസ്ഥാനത്തിന് ആശ്വാസമായി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റിൽ കുറവ് - Decreased test positivity rate as a relief to the state
ആദ്യ അഞ്ച് ദിവസവും 15 നോട് അടുത്തു നിന്ന് ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് ഇന്നലെ 12.06 ആയി കുറഞ്ഞു
സംസ്ഥാനത്തിന് ആശ്വാസമായി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റിൽ കുറവ്
ഇന്നലെ 60494 സാമ്പിളുകളാണ് പരിശോധിച്ചത്. 7871 പേർ പോസിറ്റീവായി. ഒക്ടോബർ തുടക്കം മുതൽ രോഗികളുടെ എണ്ണം വർധിക്കുകയായിരുന്നു. എന്നാൽ ഇന്നലത്തെ കണക്ക് ആശ്വാസം നൽകുന്നതാണ്. ദിനംപ്രതിയുള്ള പരിശോധനയിൽ എണ്ണം പരമാവധി വർധിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിലൂടെ പരമാവധി രോഗികളെ കണ്ടെത്താനും വ്യാപനം തടയാനും കഴിയുമെന്നാണ് ആരോഗ്യ വകുപ്പിൻ്റെ വിലയിരുത്തൽ.