തിരുവനന്തപുരം: സംസ്ഥാനത്ത് സിബിഐയെ നിയന്ത്രിക്കുക, റൂൾസ് ഓഫ് ബിസിനസ് ഭേദഗതി ചെയ്യുക തുടങ്ങിയ നിർണായക ചർച്ചകളാണ് ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ നടക്കുക. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് വിഞ്ജാപനം അടുത്ത ആഴ്ച പുറപ്പെടുവിക്കാനാണ് സാധ്യത. അതുകൊണ്ടുതന്നെ ഇന്നത്തെ മന്ത്രിസഭാ യോഗത്തിലും ഇക്കാര്യങ്ങളിൽ തീരുമാനമുണ്ടാകും. സർക്കാരിന്‍റെ അനുമതിയില്ലാതെ കേസുകൾ സിബിഐ അന്വേഷിക്കേണ്ട എന്ന നിലപാടാണ് പാർട്ടിക്കും സർക്കാരിനും ഉള്ളത്. ഇതിനായി നിയമ ഭേദഗതി വരുത്താൻ ധാരണയായിട്ടുണ്ട്. ഈ ഭേദഗതി എങ്ങനെ വരുത്തണമെന്നും വിജ്ഞാപനമിറക്കണമെന്നതുമാണ് ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനിക്കുക.
സിബിഐയെ നിയന്ത്രിക്കാൻ ആലോചന; മന്ത്രിസഭാ യോഗത്തിൽ നിർണായക തീരുമാനങ്ങൾ - സിബിഐയെ നിയന്ത്രിക്കാൻ ആലോചന
സർക്കാരിന്‍റെ അനുമതിയില്ലാതെ കേസുകൾ സിബിഐ അന്വേഷിക്കേണ്ട എന്ന നിലപാടാണ് പാർട്ടിക്കും സർക്കാരിനും ഉള്ളത്. ഇതിനായി നിയമ ഭേദഗതി വരുത്താൻ ധാരണയായിട്ടുണ്ട്. ഈ ഭേദഗതി എങ്ങനെ വരുത്തണമെന്ന് ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനിക്കും.
വിവാദവും തർക്കം നിലനിൽക്കുന്ന റൂൾസ് ഓഫ് ബിസിനസ് ഭേദഗതിയും ഇന്നത്തെ മന്ത്രിസഭായോഗം പരിഗണിക്കും. തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതി കാലാവധി 11ന് അവസാനിക്കുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥ ഭരണം ഏർപ്പെടുത്തുന്നതിനും മന്ത്രിസഭ അംഗീകാരം നൽകും. പഞ്ചായത്തുകളിൽ സെക്രട്ടറിമാരെ കൂടാതെ ഏതൊക്കെ ഉദ്യോഗസ്ഥർക്ക് ചുമതല നൽകണമെന്ന് കാര്യമാണ് പ്രധാനമായും പരിശോധിക്കുന്നത്. തദ്ദേശസ്ഥാപന അടിസ്ഥാനത്തിൽ നടന്നുവന്നിരുന്ന കോവിഡ് പ്രതിരോധപ്രവർത്തനങ്ങ നടത്തിപ്പ് തടസ്സം കൂടാതെ നടപ്പിലാക്കാനുള്ള തീരുമാനമാകും മന്ത്രിസഭയിൽ ഉണ്ടാവുക. സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തനം പൂർണമായി ആരംഭിക്കുന്നതും യോഗം പരിഗണിക്കും.