തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി. ബുധനാഴ്‌ച വൈകിട്ട് അഞ്ച് മണിയോടെയാണ് വഴുതക്കാട്ടെ പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ മുഖ്യമന്ത്രിക്ക് വധഭീഷണിയുമായി ഫോൺ വിളി എത്തിയത് (Death threat against CM Pinarayi Vijayan). സംഭവത്തിൽ മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തവേയാണ് ഭീഷണി മുഴക്കിയ ആളെ കണ്ടെത്തിയത്. എറണാകുളം സ്വദേശിയായ 12 വയസുകാരനാണ് ഭീഷണിക്ക് പിന്നിലെന്ന് പൊലീസ് കണ്ടെത്തി (CM Pinarayi Vijayan got death threat from 12 year boy).
പൊലീസ് കുട്ടിയുടെ വീട്ടിലെത്തി ഫോൺ വിളിച്ചത് വിദ്യാർഥി തന്നെയാണെന്ന് ഉറപ്പ് വരുത്തിയതായാണ് വിവരം. പ്രായപൂർത്തി ആകാത്തതിനാൽ വിദ്യാർഥിക്കെതിരെ മറ്റ് നിയമനടപടികൾ സ്വീകരിക്കില്ലെന്ന് പൊലീസ് അറിയിച്ചു. മുഖ്യമന്ത്രിക്ക് വധഭീഷണി മുഴക്കാൻ വിദ്യാർഥിയെ പ്രേരിപ്പിച്ച കാരണം എന്താണെന്നും വ്യക്തമല്ല. കുട്ടിക്ക് കൗൺസിലിങ് നൽകുമെന്നാണ് ലഭ്യമാകുന്ന വിവരം.
മുകേഷ് അംബാനിയെ കൊല്ലുമെന്ന് ഇ മെയില്‍(death threat against Mukesh Ambani):അടുത്തിടെയാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് നേരെ വധഭീഷണി ഉണ്ടായത്. 20 കോടി രൂപ ആവശ്യപ്പെട്ട് വധഭീഷണി മുഴക്കി കൊണ്ടുള്ള മെയിലാണ് ലഭിച്ചത്. സംഭവത്തില്‍ മുകേഷ് അംബാനിയുടെ സുരക്ഷ ഉദ്യോഗസ്ഥരുടെ പരാതിയിൽ മുംബൈ പൊലീസ് കേസെടുത്തിരുന്നു. ഒക്‌ടോബർ 27 നാണ് അജ്ഞാതനിൽ നിന്ന് അംബാനിക്ക് ഭീഷണി സന്ദേശം എത്തിയത്. ഷദാബ് ഖാന്‍ എന്ന പേരിലാണ് ഇമെയില്‍ വഴി സന്ദേശം എത്തിയത്.