കേരളം

kerala

ETV Bharat / state

മുറിവേറ്റ നിലയിൽ യുവാവിന്‍റെ മരണം, കൊലപാതകമെന്ന് ബന്ധുക്കൾ; ഉന്നത അന്വേഷണം വേണമെന്ന് മാതാവ് - മുറിവേറ്റ നിലയിൽ യുവാവിന്‍റെ മരണം

മാർച്ച് അഞ്ചിനാണ് വാമനപുരം സ്വദേശി 32-കാരനായ അനീഷിനെ വീടിനകത്ത് മുറിവേറ്റ നിലയിൽ കണ്ടെത്തിയത്. വയറിൽ മാരകമായ മുറിവേറ്റ അനീഷിന്‍റെ ആന്തരിക അവയവങ്ങൾ പുറത്തുചാടിയ നിലയിലായിരുന്നു.

crime news  തിരുവനന്തപുരം  യുവാവിന്‍റെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ  യുവാവിന്‍റെ മരണത്തിൽ ദുരൂഹത  Thiruvananthapuram  മുറിവേറ്റ നിലയിൽ യുവാവിന്‍റെ മരണം  യുവാവിന്‍റെ മരണത്തിൽ ഉന്നത അന്വേഷണം
മുറിവേറ്റ നിലയിൽ യുവാവിന്‍റെ മരണം

By

Published : Apr 29, 2023, 10:57 AM IST

തിരുവനന്തപുരം: വീട്ടിനുള്ളില്‍ മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്‍റെ മരണം കൊലപാതകമാണെന്ന് ബന്ധുക്കള്‍. മകന്‍റെ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യുവാവിന്‍റെ മാതാവ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. വാമനപുരം മേലാറ്റുമൂഴി മുളമന വീട്ടില്‍ അനീഷ് (32) നെയാണ് മാര്‍ച്ച് അഞ്ചിന് രാത്രി 10.40നാണ് വയറ്റില്‍ ഗുരുതരമായി മുറിവേറ്റ നിലയില്‍ വീടിനകത്ത് കണ്ടെത്തുന്നത്.

ഉടൻ തന്നെ അനീഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ടാപ്പിങ് തൊഴിലാളിയായ അനീഷ് ടാപ്പിങ് കത്തി ഉപയോഗിച്ച് സ്വയം കുത്തി മുറിവേല്‍പിച്ചെന്നാണ് പൊലീസ് പറയുന്നത്. പക്ഷേ മരണം കൊലപാതകമാണെന്നും മകന് പരിക്ക് പറ്റുന്ന സമയം വീട്ടില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നു എന്ന് സംശയിക്കുന്നതായും മാതാവ് പത്മകുമാരി തുടരന്വേഷണത്തിനായി നല്‍കിയ പരാതിയില്‍ പറയുന്നു.

സംഭവ ദിവസം രാത്രി അനീഷിന്‍റെ മകളാണ് അച്ഛന്‍ കുത്തേറ്റ് കിടക്കുന്നുവെന്ന് അറിയിച്ചത്. കത്തി കൊണ്ട് കുത്തിയ മൂന്ന് പാടുകള്‍ ശരീരത്തിലുണ്ടായിരുന്നു. ആന്തരികാവയവങ്ങളടക്കം പുറത്തു ചാടിയ നിലയിലുമായിരുന്നു.

മകന് സ്വന്തം നിലയില്‍ ഇത്തരത്തില്‍ മുറിവേല്‍പ്പിക്കാന്‍ കഴിയില്ല. മറ്റാരോ അപകടപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായും പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് മൊഴി മാറ്റി നല്‍കിയതാണെന്ന് സംശയിക്കുന്നുവെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും മുഖ്യമന്ത്രി, ഡിജിപി, റൂറല്‍ എസ്‌പി, ഡിവൈഎസ്‌പി എന്നിവര്‍ക്ക് നല്‍കിയ പരാതിയില്‍ മാതാവ് പത്മകുമാരി ആവശ്യപ്പെടുന്നു.

ABOUT THE AUTHOR

...view details