തിരുവനന്തപുരം: കൊല്ലത്ത് ഏഴു വയസുകാരി ദേവനന്ദ മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടി ഏതെങ്കിലും തരത്തിൽ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്നറിയാൻ ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറി, ഫോറൻസിക് സയൻസ് ലബോറട്ടറി എന്നിവിടങ്ങളിലേയ്ക്ക് തെളിവുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത വേണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി.
ദേവനന്ദയുടെ മരണം; അന്വേഷണം തുടരുകയാണെന്ന് മുഖ്യമന്ത്രി - ദേവനന്ദയുടെ മരണം
ദേവന്ദയുടെ മരണത്തിലെ ദുരൂഹത നീക്കാൻ ഉന്നതതല അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല.
മുഖ്യമന്ത്രി
അതേസമയം ദേവന്ദയുടെ മരണത്തിലെ ദുരൂഹത നീക്കാൻ ഉന്നതതല അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Last Updated : Mar 3, 2020, 1:44 PM IST
TAGGED:
ദേവനന്ദയുടെ മരണം