കേരളം

kerala

ETV Bharat / state

തിരുവനന്തപുരത്ത് കസ്റ്റഡി മരണം - custody death news

മൊബൈൽ ഫോൺ മോഷണത്തിന് കസ്റ്റഡിയിൽ എടുത്ത അൻസാരി(38) എന്ന യുവാവിനെ ഫോർട്ട് പൊലീസ് സ്റ്റേഷനിലെ ശുചി മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കസ്റ്റഡി മരണം വാര്‍ത്ത  ഫോര്‍ട്ട് പൊലീസ് വാര്‍ത്ത  custody death news  fort police news
കസ്റ്റഡി മരണം

By

Published : Aug 17, 2020, 12:32 AM IST

Updated : Aug 17, 2020, 7:32 AM IST

തിരുവനന്തപുരം: തിരുവനന്തപുരം ഫോർട്ട് പൊലീസ് കസ്റ്റഡിയിൽ എടുത്തയാൾ മരിച്ചു. മൊബൈൽ ഫോൺ മോഷണത്തിന് കസ്റ്റഡിയിൽ എടുത്ത അൻസാരി(38) എന്ന യുവാവിനെ സ്റ്റേഷനിലെ ശുചി മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്‌ച വൈകിട്ട് അഞ്ചു മണിയോടെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലെ ശിശു സൗഹൃദ കേന്ദ്രത്തിൽ ഇരുത്തിയിരുന്ന ഇയാൾ അവിടുത്തെ ശുചിമുറിയിയിൽ തൂങ്ങുകയായിരുന്നു. വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചുവെന്ന് പൊലീസ് പറഞ്ഞു.

Last Updated : Aug 17, 2020, 7:32 AM IST

ABOUT THE AUTHOR

...view details