തിരുവനന്തപുരം: കോവളത്ത് ചത്ത സ്രാവിനെ കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തി. ചെറിയതുറ ഭാഗത്താണ് സംഭവം. ഇന്നലെ കോവളത്ത് ഒരു സ്രാവ് ജീവനോടെ കരയ്ക്കെത്തിയിരുന്നു. എന്നാൽ അതിനെ ലൈഫ് ഗാർഡുകളും മത്സ്യത്തൊഴിലാളികളും ചേർന്ന് കടലിലയച്ചു.
കോവളത്ത് സ്രാവ് ചത്ത് കരയ്ക്കടിഞ്ഞു
ചെറിയതുറ ഭാഗത്താണ് തിമിംഗല സ്രാവിനെ ചത്ത് കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തിയത്.
കോവളത്ത് സ്രാവ് ചത്ത് കരക്കടിഞ്ഞു
ALSO READ :കോവളത്ത് വൻ സ്രാവ് തീരത്തടിഞ്ഞു
എന്നാല്‍ അതുതന്നെയാണോ ഇതെന്നും സംശയിക്കുന്നുണ്ട്. ഇന്നലെ കരയ്ക്കെത്തിയ സ്രാവിന്‍റെ ദേഹത്ത് വെള്ള പൊട്ടുകൾ ഉണ്ടായിരുന്നു. ഇന്ന് കണ്ടതിന്‍റെ പുറത്തും അത്തരത്തില്‍ വെള്ള പൊട്ടുകള്‍ കണ്ടതാണ് സംശയം ബലപ്പെടുത്തുന്നത്. ചാക്കാ ഫയർഫോഴ്സ് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.