വിഴിഞ്ഞത്ത് കാണാതായ മൂന്നാമത്തെ പെൺകുട്ടിയുടെ മൃതദേഹവും ലഭിച്ചു - dead body of missing girl found
വെള്ളിയാഴ്‌ച രാത്രി ഏഴ് മണിയോടെയാണ് വിദ്യാർഥികളെ കാണാതായത്
![വിഴിഞ്ഞത്ത് കാണാതായ മൂന്നാമത്തെ പെൺകുട്ടിയുടെ മൃതദേഹവും ലഭിച്ചു വിഴിഞ്ഞത്ത് കാണാതായ പെൺകുട്ടി പെൺകുട്ടിയുടെ മൃതദേഹം ലഭിച്ചു വിഴിഞ്ഞം dead body of missing girl found vizjinjam girl missing](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6419939-thumbnail-3x2-hj.jpg)
തിരുവനന്തപുരം: വിഴിഞ്ഞം അടിമലത്തുറയിൽ കാണാതായ മൂന്നാമത്തെ പെൺകുട്ടിയുടെ മൃതദേഹവും കണ്ടെടുത്തു. കോട്ടുകാൽ സ്വദേശിനി ഷാരോ ഷമ്മിയുടെ(18) മൃതദേഹമാണ് ലഭിച്ചത്. വെള്ളിയാഴ്‌ച രാത്രി ഏഴ് മണിയോടെയാണ് ഷാരോ ഷമ്മിയോടൊപ്പം കോട്ടുക്കൽ സ്വദേശി ശരണ്യ (19), ഉച്ചക്കട കിടാരക്കുഴി സ്വദേശി നിഷ (21) എന്നിവരെ കാണാതായത്. സംഭവ ദിവസം തന്നെ ശരണ്യയുടെയും ശനിയാഴ്‌ച നിഷയുടെയും മൃതദേഹം കടലില്‍ നിന്ന് ലഭിച്ചിരുന്നു. ഷാരോ ഷമ്മിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രയിലേക്ക് മാറ്റി. സംഭവത്തില്‍ വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.