കേരളം

kerala

ETV Bharat / state

ഡിസിസി പുനഃസംഘടന: കെപിസിസി അധ്യക്ഷന് പൂർണ പിന്തുണയെന്ന് ശശി തരൂർ - KPCC president

പട്ടിക സുഗമമായി പൂർത്തിയാക്കുമെന്നും അതേസമയം തനിക്കെതിരെ വന്ന പോസ്റ്ററുകൾ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

DCC reorganization  ഡിസിസി പുനഃസംഘടന  കെപിസിസി അധ്യക്ഷന് പൂർണ പിന്തുണയെന്ന് ശശി തരൂർ  Shashi Tharoor  Shashi Tharoor expresses full support for KPCC president  KPCC president  കെപിസിസി അധ്യക്ഷൻ
ഡിസിസി പുനഃസംഘടന: കെപിസിസി അധ്യക്ഷന് പൂർണ പിന്തുണയെന്ന് ശശി തരൂർ

By

Published : Aug 26, 2021, 12:54 PM IST

Updated : Aug 26, 2021, 1:04 PM IST

തിരുവനന്തപുരം: ഡിസിസി പുനഃസംഘടനയിൽ കെപിസിസി അധ്യക്ഷന് പൂർണ പിന്തുണയെന്ന് ശശി തരൂർ എം പി. പട്ടിക സുഗമമായി പൂർത്തിയാക്കും. യാതൊരു പ്രശ്‌നവുമില്ല. തനിക്കെതിരെ വന്ന പോസ്റ്ററുകൾ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആൾക്കാർ അവരുടെ അഭിപ്രായം പറയട്ടെ. വോട്ടർമാർ അതു കണ്ടല്ല നീങ്ങുന്നത്. ഒരു പ്രത്യേക ജാതിമത വിശ്വാസത്തിന്‍റെയോ വ്യക്തിയുടെയോ അടിസ്ഥാനത്തിലല്ല താൻ പ്രവർത്തിക്കുന്നതെന്നും, താൻ രാഷ്ട്രീയത്തിൽ ഒരു മനുഷ്യന് എതിരെയും ഒരു വാക്കും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ഡിസിസി പുനഃസംഘടന: കെപിസിസി അധ്യക്ഷന് പൂർണ പിന്തുണയെന്ന് ശശി തരൂർ

അതേസമയം അഫ്‌ഗാനിൽ നിന്ന് തിരിച്ചെത്തുന്നതിൽ ഇന്ത്യൻ പൗരനെ തടയരുതെന്നാണ് തൻ്റെ വ്യക്തിപരമായ അഭിപ്രായം. മകളെ തിരിച്ചെത്തിക്കാൻ സഹായം ആവശ്യപ്പെട്ട് ഐഎസിൽ ചേർന്ന തിരുവനന്തപുരം സ്വദേശിനിയുടെ മാതാവ് തന്നെ വന്നു കണ്ടിരുന്നു. ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കട്ടെയെന്നും തരൂർ വ്യക്തമാക്കി.

ALSO READ:കേസില്‍ പെടുത്തും, ജീവന് ഭീഷണി: സംരക്ഷണം വേണമെന്ന് മുട്ടില്‍ മരം മുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ

Last Updated : Aug 26, 2021, 1:04 PM IST

ABOUT THE AUTHOR

...view details