കേരളം

kerala

ETV Bharat / state

'മകളെ അഫ്‌ഗാനില്‍ നിന്ന് എത്തിക്കണം'; കേന്ദ്രത്തോട് നിമിഷ ഫാത്തിമയുടെ അമ്മ - കേന്ദ്രസർക്കാർ

നിമിഷയെ ഇന്ത്യയിലെത്തിച്ച് നിയമ നടപടികൾക്ക് വിധേയയാക്കണമെന്ന ആവശ്യം ആവര്‍ത്തിച്ച് അമ്മ ബിന്ദു

Daughter should be brought to India from Afghan  action should be taken says mother of nimisha fathima  mother of nimisha fathima  മകളെ അഫ്‌ഗാനില്‍ നിന്നും ഇന്ത്യയിലെത്തിയ്‌ക്കണം  കേന്ദ്രത്തിനോട് നിമിഷ ഫാത്തിമയുടെ അമ്മ  നിമിഷ ഫാത്തിമ  താലിബാന്‍  Taliban  ഐ.എസ് തടവുകാരി നിമിഷ ഫാത്തിമ  IS prisonor NIMISHA FATHIMA  കേന്ദ്രസർക്കാർ  Central Government
'മകളെ അഫ്‌ഗാനില്‍ നിന്നും ഇന്ത്യയിലെത്തിയ്‌ക്കണം, നടപടി സ്വീകരിക്കണം'; കേന്ദ്രത്തിനോട് നിമിഷ ഫാത്തിമയുടെ അമ്മ

By

Published : Aug 18, 2021, 7:11 PM IST

തിരുവനന്തപുരം : ഐ.എസ് തടവുകാരി നിമിഷ ഫാത്തിമ അഫ്‌ഗാനിസ്ഥാനില്‍ ജയില്‍ മോചിതയായതില്‍ പ്രതികരണവുമായി അമ്മ ബിന്ദു സമ്പത്ത്. മാധ്യങ്ങളില്‍ വരുന്ന വാർത്തകൾ മാത്രമേ തനിക്കറിയുള്ളൂവെന്നും അതില്‍ ആശ്വാസമുണ്ടെന്നും അവര്‍ പറഞ്ഞു.

അഫ്‌ഗാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതോടെ തടവുകാരെ തുറന്നുവിടുകയായിരുന്നു. നിമിഷയെ ഇന്ത്യയിലെത്തിച്ച് നിയമ നടപടികൾക്ക് വിധേയയാക്കണമെന്ന ആവശ്യം ബിന്ദു വീണ്ടും ഉന്നയിച്ചു.

ALSO READ:വാർത്ത നൽകിയതിന്‍റെ പേരിൽ ഇടിവി ഭാരത് പ്രതിനിധിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് അക്രമിസംഘം

ഒരമ്മയുടെ വേദന മനസിലാക്കി മകളെ ഇന്ത്യയിലെത്തിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണം. ഇവിടുത്തെ നിയമങ്ങൾ അനുസരിച്ച് ശിക്ഷിക്കട്ടെയെന്നും ബിന്ദു പറഞ്ഞു.

ഐ.എസിൽ ചേർന്ന് ഭർത്താവിനൊപ്പം അഫ്‌ഗാനിലേക്ക് പോയതാണ് നിമിഷ ഫാത്തിമ. ഭർത്താവ് അവിടെവച്ച് വധിക്കപ്പെടുകയും നിമിഷ ജയിലിലടയ്ക്കപ്പെടുകയുമായിരുന്നു.

പിന്നീട്, നിമിഷയെ ഇന്ത്യയ്‌ക്ക് കൈമാറാൻ അഫ്‌ഗാന്‍ സർക്കാർ തയ്യാറായെങ്കിലും സ്വീകരിക്കാൻ കേന്ദ്ര സര്‍ക്കാര്‍ ഒരുക്കമായിരുന്നില്ല. ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇതിൽ നിമിഷ ഫാത്തിമ ഉള്‍പ്പെടാന്‍ സാധ്യതയില്ലെന്നാണ് വിവരം.

ABOUT THE AUTHOR

...view details