തിരുവനന്തപുരം:വിദ്യാർഥികൾക്ക് കോക്കോണിക്‌സ് ലാപ്ടോപ്പുകളിൽ കേടുവന്ന തിരിച്ചെടുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. വിദ്യാശ്രീ പദ്ധതിയിലൂടെയാണ് ലാപ്ടോപ്പുകൾ നൽകിയത്.
Also Read: സംസ്ഥാനത്ത് വ്യവസായങ്ങൾക്ക് തടയിടുന്ന ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് പി. രാജീവ്
കെ.എസ്.എഫ്.ഇ ശാഖ മാനേജർമാർ കേടുവന്ന ലാപ്ടോപ്പുകൾ തിരികെ വാങ്ങുന്നുണ്ട്. 4845 പേരാണ് കോകോണിക്‌സ് ലാപ്‌ടോപ്പിന് അപേക്ഷിച്ചത്. 2130 ലാപ്ടോപ്പുകൾ വിതരണം ചെയ്തു. 518 ലാപ്ടോപ്പുകൾ സംബന്ധിച്ചാണ് പരാതി ഉയർന്നത്. അതിൽ 461 ലാപ്‌ടോപ്പുകൾ മാറ്റി നൽകിയതായും ധനമന്ത്രി നിയമസഭയെ അറിയിച്ചു.
കേടുവന്ന കോക്കോണിക്‌സ് ലാപ്ടോപ്പുകൾ തിരിച്ചെടുക്കുമെന്ന് കെഎൻ ബാലഗോപാൽ ലാപ്ടോപ്പ് വിതരണത്തിൽ കാലതാമസം വരുത്തിയ മറ്റു കമ്പനികൾക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കും. ലാപ്പ് ടോപ്പ് വാങ്ങാൻ കെ.എസ്.എഫ്ഇയില്‍ നിന്ന് വായ്‌പയെടുത്തവരിൽ നിന്ന് പിഴപ്പലിശ ഈടാക്കില്ല. ഇക്കാര്യത്തിൽ വിദ്യാർഥികൾക്കൊപ്പമാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു.
വിപണിയിൽ നിന്ന് ലാപ്‌ടോപ്പ് വാങ്ങിയശേഷം വിദ്യാർഥികൾക്ക് ബില്ല് നൽകി പദ്ധതിയുടെ ആനുകൂല്യം നേടാം. ഇതിനായി പരമാവധി 20,000 രൂപവരെ സർക്കാർ വായ്‌പ അനുവദിക്കും. ഈ വായ്‌പയിലും സബ്‌സിഡി ബാധകമായിരിക്കും.
സ്വകാര്യ പൊതുമേഖലാ സംയുക്ത സംരംഭമാണ് കൊക്കോണിക്‌സ്. പുതിയ സംരംഭം എന്ന നിലയിൽ പോരായ്മകൾ എന്തെങ്കിലുമുണ്ടെങ്കിൽ പരിഹരിച്ച് മുന്നോട്ടു പോകുമെന്നും ധനമന്ത്രി നിയമസഭയിൽ പറഞ്ഞു.