തിരുവനന്തപുരം: ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നെയ്യാര്‍ഡാമിന്‍റെ നാലു ഷട്ടറുകളും വൈകിട്ട് നാലുമണിയോടെ ഉയര്‍ത്തുമെന്ന് ജില്ല കലക്ടര്‍ നവ്‌ജ്യോത് ഖോസെ അറിയിച്ചു. ഈ സാഹചര്യത്തില്‍ നെയ്യാറിന്‍റെ ഇരു കരകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്.
കനത്ത മഴ: നെയ്യാര്‍ അരുവിക്കര ഡാമുകള്‍ തുറക്കും, ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ - Neyyar Dam
നെയ്യാറിന്‍റെ ഇരു കരകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കലക്ടര്‍ നവ്‌ജ്യോത് ഖോസെ അറിയിച്ചു.
കനത്ത മഴ: നെയ്യാര്‍ അരുവിക്കര ഡാമുകള്‍ തുറക്കും, ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍
Also Read:അന്വേഷണവുമായി സഹകരിക്കുന്നത് സത്യത്തിൽ വിശ്വാസമുള്ളത് കൊണ്ട്: കെ സുരേന്ദ്രൻ
അരുവിക്കര ഡാമിന്‍റെ മൂന്നാമത്തെയും നാലാമത്തെയും ഷട്ടറുകള്‍ 60 സെന്‍റീ മീറ്റര്‍ വീതവും അഞ്ചാമത്തെ ഷട്ടര്‍ 20 സെന്‍റീമീറ്ററും ഉയര്‍ത്തിയിട്ടുണ്ട്. മൂന്നാമത്തെയും നാലാമത്തെയും ഷട്ടറുകള്‍ വീണ്ടും 30 സെന്‍റീ മീറ്റര്‍ കൂടി ഉയര്‍ത്തും. നദികളിലെ ജലനിരപ്പുയരുന്നതിനാല്‍ നദീതീരങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് കലക്ടര്‍ മുന്നറിയിപ്പു നല്‍കി.