തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്തെ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. നെയ്യാര്‍ ഡാമിന്‍റെ നാല് ഷട്ടറുകളും ഉയര്‍ത്തി. 60 സെന്‍റിമീറ്ററാണ് നാല് ഷട്ടറും ഉയർത്തിയിരിക്കുന്നത്.
കനത്ത മഴ: തിരുവനന്തപുരത്തെ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു - തിരുവനന്തപുരത്ത് കനത്ത മഴ ഡാമുകൾ തുറന്നു
കനത്ത മഴയെ തുടർന്ന് നെയ്യാര്‍, പേപ്പാറ, അരുവിക്കര ഡാമിന്‍റെ ഷട്ടറുകളാണ് ഉയർത്തിയത്.
കനത്ത മഴ; തിരുവനന്തപുരത്തെ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു
പേപ്പാറ ഡാമിന്‍റെ നാല് ഷട്ടറുകള്‍ 40 സെന്‍റി മീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ 190 സെന്‍റി മീറ്റർ ഉയർത്തിയിട്ടുണ്ട്. വൃഷ്‌ടി പ്രദേശത്ത് കനത്ത് മഴ തുടരുകയാണ്.
ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്‍റെ അളവിൽ വലിയ വർധനയുണ്ടായിട്ടുണ്ട്. ഈ സ്ഥിതി തുടര്‍ന്നാല്‍ ഷട്ടറുകള്‍ കൂടതല്‍ ഉയര്‍ത്തേണ്ടി വരും. സമീപ പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.