കേരളം

kerala

ETV Bharat / state

Daily Horoscope | നിങ്ങളുടെ ഇന്ന് (ജൂലൈ 24 ഞായറാഴ്‌ച 2022)

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം…

നിങ്ങളുടെ ഇന്ന്  Daily Horoscope  നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം  നിങ്ങളുടെ വാരഫലം  ഇന്നത്തെ ജ്യോതിഷ ഫലം  todays astrological prediction
Daily Horoscope | നിങ്ങളുടെ ഇന്ന് (ജൂലൈ 24 ഞായറാഴ്‌ച 2022)

By

Published : Jul 24, 2022, 6:56 AM IST

ചിങ്ങം : ഇന്ന് നിങ്ങൾ ലക്ഷ്യങ്ങളിൽ സ്വയം സമർപ്പിക്കുകയും, സഹപ്രവർത്തകരെ ജോലിയിൽ നിന്ന് വ്യതിചലിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യും. നിങ്ങളുടെ ജീവിതത്തിൽ സന്തോഷം നിറയാന്‍ കുറച്ചുകൂടി തുറന്ന് ചിന്തിക്കണം. മുൻഗാമികളുടെ അനുഗ്രഹം ഇന്നുമുഴുവൻ നിങ്ങൾക്കുണ്ടാകും.

കന്നി :നിങ്ങളുടെ ആത്മവിശ്വാസം പരിചയമില്ലാത്ത വെള്ളക്കെട്ടിലൂടെ നടക്കാൻ പോലും ഇന്ന് നിങ്ങളെ സഹായിക്കും. നിങ്ങളുടെ കച്ചവടങ്ങളിലെ കഴിവ് പരിശോധിക്കാന്‍ ഇന്ന് ഇടവന്നേക്കും. വിജയപാതയിലേക്കുള്ള, ഒരിക്കലും തീരാത്ത പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണുന്നതിന് നിങ്ങളിന്ന് നൂതന മാർഗങ്ങൾ തേടും.

തുലാം : നിങ്ങൾ ഇന്ന് ജനമധ്യത്തിലായിരിക്കുകയും ചുറ്റുമുള്ളവർ നിങ്ങളുടെ ആശയങ്ങളെ പുകഴ്ത്തുകയും ചെയ്യും. പുതിയ സംരംഭകരുമായി മുന്നോട്ടുപോവാനുള്ള സുവർണാവസരമുണ്ടാകും. സാമ്പത്തിക കാര്യങ്ങൾ ചെയ്യാൻ അനുകൂലമായ സമയമാണ് ഇപ്പോൾ.

വൃശ്ചികം : ഇന്ന് നിങ്ങൾ ബഹുമതികളെപ്പറ്റി ചിന്തിച്ച്‌ ബുദ്ധിമുട്ടാതെ കഠിനമായി ജോലി ചെയ്യുക. എപ്പോഴും ജോലിക്കാര്യങ്ങളിൽ നിങ്ങൾ പിന്നിലാകാതെയിരിക്കാന്‍ ശ്രദ്ധിക്കണം. നിങ്ങൾക്കൊരു കൂട്ടുസംരംഭം ഉണ്ടോ? ഉണ്ടെങ്കിൽ ക്ഷമയോടെ അതിൽനിന്ന് നിങ്ങളുടെ അധ്വാനത്തിന്‍റെ തിരിച്ചുവരവിനായി (വരുമാനത്തിനായി) കാത്തിരിക്കണം.

ധനു : ഇന്ന് നിങ്ങൾ തടസങ്ങളാൽ ക്ലേശിക്കാനുള്ള സാധ്യതയുണ്ട്‌. പക്ഷേ, വിജയത്തിലെത്താൻ നിങ്ങൾ ചെറുത്തുനിൽക്കണം. ഇന്ന് പകൽ മുഴുവനും വലിയ തീരുമാനങ്ങൾ ഒന്നും എടുക്കാതിരിക്കുക. സന്ധ്യയോടെ, അപ്രതീക്ഷിത ഫലങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തുകയും അങ്ങേയറ്റം സന്തോഷിപ്പിക്കുകയും ചെയ്യും

മകരം :അനാരോഗ്യം ഇന്ന് നിങ്ങളെ ഉന്മേഷരഹിതനും ഉദാസീനനുമാക്കിയേക്കാം. പലകാരണങ്ങളെക്കൊണ്ടും അസ്വസ്ഥനാകാന്‍ സാധ്യതയുണ്ട്. ഒന്നുകില്‍ മാനസിക പ്രതിസന്ധിയും തീരുമാനമെടുക്കാനുള്ള കഴിവില്ലായ്‌മയും അല്ലെങ്കില്‍ കഠിനാധ്വാനം കൊണ്ടുള്ള അവശതയും നിങ്ങളെ അസ്വസ്ഥനാക്കും. നക്ഷത്രങ്ങള്‍ അനുകൂല സ്ഥിതിയിലല്ലാത്തത് ജോലിസ്ഥലത്ത് പ്രതികൂലാവസ്ഥയ്ക്കും മേലധികാരികളുടെ അതൃപ്‌തിക്കും കാരണമായേക്കും. നിങ്ങളുടെ കുട്ടികളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക. ശാന്തമായിരിക്കുക, വിശ്രമിക്കുക.

കുംഭം : നിങ്ങള്‍ കടുംപിടുത്തവും പ്രതികൂല ചിന്തകളും നിയന്ത്രിക്കുക. ഇല്ലെങ്കില്‍, അത് ആരോഗ്യത്തിന് ഹാനികരമായേക്കാം. നിങ്ങളുടെ കുടുംബജീവിതത്തേയും അത് ബാധിച്ചേക്കും. സമൂഹത്തിലെ നിങ്ങളുടെ അന്തസിനെ ബാധിക്കുന്ന സാഹചര്യങ്ങളിലൊന്നും ഇന്ന് ഉള്‍പ്പെടാതിരിക്കുക. വീടിനെയോ സ്വത്തിനെയോ സംബന്ധിച്ച എന്ത് തീരുമാനമെടുക്കുമ്പോഴും ശ്രദ്ധിക്കുക. വിദ്യാര്‍ഥികള്‍ക്ക് പഠനത്തെ സംബന്ധിച്ചിടത്തോളം ഇന്ന് നല്ല ദിവസമാണ്. നിങ്ങളുടെ സാമ്പത്തിക ഉറവിടങ്ങളെ തന്ത്രപൂര്‍വം കൈകാര്യം ചെയ്യുന്നതില്‍ നിങ്ങള്‍ വിജയിക്കും. നിങ്ങളുടെ അമ്മയില്‍നിന്ന് നിര്‍ലോഭമായ നേട്ടം വന്നുചേരും.

മീനം: ‘കഠിനമായി അധ്വാനിക്കൂ, ആവോളം ആസ്വദിക്കൂ' എന്ന ജീവിത ശൈലി പിന്തുടരാന്‍ ഇന്ന് നിങ്ങള്‍ക്ക് ശക്തമായ പ്രേരണയുണ്ടാകും. നിങ്ങളുടെ ക്രിയാത്മകതയും നൂതന ആശയങ്ങള്‍ കണ്ടെത്താനുള്ള കഴിവും ഇന്ന് കൂടുതല്‍ പ്രകടമാകുമെന്നാണ് പ്രതീക്ഷ. അതുകൊണ്ട് നിങ്ങള്‍ തീരുമാനങ്ങളെടുക്കുക. അവ താമസിയാതെ യാഥാര്‍ഥ്യമാകും. നിങ്ങളുടെ അനുകൂല മനോഭാവവും നിശ്ചയദാര്‍ഢ്യവും ശ്രദ്ധകേന്ദ്രീകരിക്കാനുള്ള കഴിവും ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് നിങ്ങളെ സഹായിക്കും. സുഹൃത്തുക്കളോടോ സഹോദരങ്ങളോടോ ഒപ്പം ഒരു സാഹസികയാത്ര ആസൂത്രണം ചെയ്യുക. സാമൂഹിക അംഗീകാരവും നിങ്ങള്‍ക്ക് ഇന്ന് വന്നുചേരും.

മേടം :നിങ്ങൾ ഇന്ന് വേണ്ടാത്ത സാഹചര്യങ്ങളിൽ നിന്ന് ഒഴിവാകാൻ ശ്രമിക്കും. ഇന്ന് കുറച്ച്‌ സമയമെടുത്ത്‌ വിശ്രമിക്കുക. കാരണം, ഒരു കാര്യവും നിങ്ങൾ ഉദ്ദേശിച്ചപോലെ നടക്കുകയില്ല.

ഇടവം :ഇന്ന് നിങ്ങൾ ഒരുപാട്‌ ആലോചിക്കാതെയും സമ്മർദത്തിന് അടിമപ്പെടാതെയുമിരിക്കണം. നിങ്ങളുടെ ദേഷ്യവും ആവശ്യമില്ലാത്ത ലഹളകൾക്ക്‌ കാരണമാകും. നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള ഉത്തരം കണ്ടെത്തുന്നതിനുള്ള ഒരേയൊരു മാർഗം ആത്മപരിശോധന മാത്രമാണ്.

മിഥുനം : ഇന്ന് നിങ്ങൾ വളരെയധികം ക്ഷീണിതനായി അനുഭവപ്പെട്ടേക്കും. എന്നാൽ, അത്‌ നിങ്ങളുടെ പ്രിയപ്പെട്ടവരെ ദുഃഖിപ്പിക്കാതെയും അവരെ ബാധിക്കാതെയും നോക്കണം. ഇന്ന് നിങ്ങളുടെ വികാരങ്ങൾ അസ്വസ്ഥമാകുകയും കോപം, അനാവശ്യ തർക്കങ്ങൾ സൃഷ്‌ടിക്കുകയും മറ്റുള്ളവരെ വേദനിപ്പിക്കാന്‍ ഇടയാവുകയും ചെയ്യും. എന്നാൽ, ഇന്ന് നിങ്ങളുടെ കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ കാര്യങ്ങള്‍ ശുഭകരമാവും.

കര്‍ക്കടകം : ഇന്ന് നിങ്ങളുടെ ഇഷ്‌ടപ്പെട്ട കാര്യങ്ങള്‍ സാധിച്ചെടുക്കാന്‍ കഴിയും. ദൈവാനുഗ്രഹത്താൽ നിങ്ങൾ സ്വായത്തമാക്കിയ എല്ലാ ആശയങ്ങളും മറ്റുള്ളവരുടെ മനസിൽ പതിയുകയും അത്‌ നിങ്ങളുടേതായ കുറേ ശ്രോതാക്കളെ സൃഷ്‌ടിക്കുകയും ചെയ്യും. ഇന്ന് നിങ്ങളുടെ സർഗാത്മക കഴിവുകൾ അതിരുകൾ ഭേദിക്കുകയും ബഹുമതികൾ നിങ്ങളെ തേടിയെത്തുകയും ചെയ്യും.

ABOUT THE AUTHOR

...view details