തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്‌തത് 95 കൊവിഡ് മരണം. ഇതുവരെയുള്ള കണക്കുകളില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണ നിരക്കാണിത്. രോഗബാധിതരുടെ എണ്ണം വർധിക്കുന്നതിന് അനുസരിച്ച് മരണ സംഖ്യയും ഉയരുന്നു എന്നത് കേരളത്തിന് ആശങ്ക ഉയര്‍ത്തുന്നു. ഇതുവരെ സംസ്ഥാനത്ത് 6,053 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഏറ്റവും കുറഞ്ഞ കൊവിഡ് മരണനിരക്ക് കേരളത്തിലാണ്. ഇതായിരുന്നു സംസ്ഥാനത്തിന്‍റെ ഏക ആശ്വാസം, എന്നാല്‍ ഇത് മാറുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
കേരളത്തിൽ ഇന്ന് 95 കൊവിഡ് മരണം; ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്ക്
കേരളത്തിൽ രോഗബാധിതരുടെ എണ്ണം വർധിക്കുന്നതിന് അനുസരിച്ച് മരണ സംഖ്യയും ഉയരുന്നു. ഇതുവരെ സംസ്ഥാനത്ത് 6,053 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്
കൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ മരണനിരക്കും ക്രമാതീതമായി ഉയരുകയാണ്. മെയ് ഒന്നുമുതല്‍ ഇന്നുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ 745 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വരെ സംസ്ഥാനത്ത് 60 വയസിനു മുകളിലുള്ള 4,472 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. 41 മുതല്‍ 59 വരെയുള്ള പ്രായമുള്ള 1,254 പേരും 18 മുതല്‍ 40 വയസുവരെ പ്രായമുള്ള 219 പേരും മരണത്തിന് കീഴടങ്ങി. 17 വയസിന് താഴെയുള്ള 13 പേരാണ് മരിച്ചത്.
READ MORE:മൂന്നാര്‍ ധ്യാനം; രണ്ട് വൈദികര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു
0.3 ശതമാനമാണ് സംസ്ഥാനത്തെ മരണ നിരക്ക്. ജാഗ്രതയോടെ മുന്നോട്ട് പോയില്ലെങ്കില്‍ ഇതും ഉയരും. നിലവില്‍ നമ്മുടെ ആരോഗ്യ സംവിധാനത്തിന് താങ്ങാനാവുന്നതിലും വളരെ കൂടുതലാണ് രോഗബാധിതരുടെ എണ്ണം. അതോടൊപ്പം ഗുരുതരമാകുന്ന കൊവിഡ് രോഗികളുടെ എണ്ണവും വർധിക്കുന്നുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.75 ആണ്. അതായത് 100 പേരില്‍ പരിശോധന നടത്തുമ്പോള്‍ 30 പേര്‍ കൊവിഡ് പോസിറ്റീവാകുന്ന ഗുരുതര സ്ഥിതിയാണുള്ളത് . കഴിഞ്ഞ ദിവസങ്ങളിലായി കേരളത്തിൽ രേഖപ്പെടുത്തിയ കൊവിഡ് കണക്കുകൾ ആശങ്കപ്പെടുത്തുന്നതാണ്.