തിരുവനന്തപുരം :കേരളത്തില്‍ 331 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 15,230 സാമ്പിളുകളാണ് പരിശോധിച്ചത്. 24 മണിക്കൂറിനിടെ ഒരു മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.
ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ ജീവഹാനുണ്ടാവുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിക്കുകയും ചെയ്‌ത 8 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 65 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,066 ആയി.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 472 പേര്‍ രോഗമുക്തി നേടി. 2836 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്