തിരുവനന്തപുരം :സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിവിഷന്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സൈബര്‍ പൊലീസ് സ്റ്റേഷനുകള്‍, മൂന്ന് സൈബര്‍ ഡോം എന്നിവ ഉള്‍പ്പെടുത്തിയാണ് സംവിധാനം ആരംഭിക്കുകയെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ സുപ്രീംകോടതി നിര്‍ദേശിച്ച പ്രകാരമാണ് തടവുകാര്‍ക്ക് പരോള്‍ അനുവദിച്ചത്. സംസ്ഥാനത്തെ ജയിലുകളില്‍ ഉള്‍ക്കൊള്ളാവുന്നതിന്‍റെ 12 ശതമാനം തടവുകാര്‍ കൂടുതലാണ്.
സര്‍ക്കാര്‍ ഏതെങ്കിലും തടവുകാര്‍ക്ക് പ്രത്യേകമായി പരോള്‍ അനുവദിച്ചിട്ടില്ലെന്നും ജയില്‍ അധികൃതര്‍ നല്‍കിയ ശുപാര്‍ശ പരിഗണിച്ചാണ് നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിവിഷന്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി READ MORE:കേരളത്തിലെ വാക്‌സിൻ വിതരണം; കേന്ദ്ര ആരോഗ്യമന്ത്രിയുടെ വാദം തള്ളി വീണ ജോര്‍ജ്
പരോള്‍ ലഭിച്ചവരില്‍ അനര്‍ഹരുണ്ടെങ്കില്‍ പരിശോധിക്കും. തടവുകാര്‍ ജയിലിലിരുന്ന് ക്വട്ടേഷന്‍, സ്വര്‍ണക്കടത്ത് എന്നിവ ഏറ്റെടുക്കുന്നുവെന്ന വാര്‍ത്ത വന്നപ്പോള്‍ തന്നെ അക്കാര്യം പരിശോധിക്കാന്‍ ജയില്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് സംവിധാനം എയ്‌ഡഡ്, അണ്‍ എയ്‌ഡഡ് സ്‌കൂളുകളിലേക്ക് കൂടി വ്യാപിപ്പിക്കും. ദുരന്തങ്ങളില്‍ ജനത്തെ സഹായിക്കുന്ന സംവിധാനമായി പൊലീസ് സേനയെ മാറ്റാന്‍ കഴിഞ്ഞെന്നും ധനാഭ്യര്‍ഥന ചര്‍ച്ചകള്‍ക്ക് മറുപടി പറയവേ മുഖ്യമന്ത്രി വ്യക്തമാക്കി.