കേരളം

kerala

ETV Bharat / state

സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടല്‍: ഐജി എസ് ശ്രീജിത്ത് നോഡല്‍ ഓഫീസര്‍ - ഐജി എസ് ശ്രീജിത്ത്

സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലിന്‍റെ സംസ്ഥാനതല നോഡല്‍ ഓഫീസര്‍ ഐജി എസ് ശ്രീജിത്ത്. ദേശീയ ആഭ്യന്തര മന്ത്രാലയമാണ് സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലിന് രൂപം നല്‍കിയത്.

ig sreejith

By

Published : Jul 31, 2019, 3:41 AM IST

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരംഭിച്ച നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലിന്‍റെ സംസ്ഥാനതല നോഡല്‍ ഓഫീസറായി തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിനെ നിയോഗിച്ചു. കുട്ടികളുടെ അശ്ലീലചിത്രങ്ങളും ദൃശ്യങ്ങളും സൈബര്‍ ലോകത്ത് പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ കൈകാര്യം ചെയ്യുന്നതിനായി ദേശീയ ആഭ്യന്തര മന്ത്രാലയമാണ് സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലിന് രൂപം നല്‍കിയത്. അതത് ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോകളിലെ ഡിവൈഎസ്‌പി അഥവാ അസിസ്റ്റന്‍റ് കമ്മീഷണര്‍ ജില്ലാ തലത്തിലെ നോഡല്‍ ഓഫീസറായിരിക്കും. പൊലീസ് സ്റ്റേഷന്‍ തലത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കായിരിക്കും നോഡല്‍ ഓഫീസറുടെ ചുമതല.

സൈബര്‍ കുറ്റകൃത്യങ്ങളുടെ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗ്, പരാതികള്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ പൊലീസ് സ്റ്റേഷനിലേക്ക് സ്വയം അയച്ചുകൊടുക്കല്‍, പരാതികളുടെ നിലവിലെ സ്ഥിതി ഓണ്‍ലൈനായി വിലയിരുത്തല്‍, ബന്ധപ്പെട്ട സ്റ്റേഷന്‍ പരിധിയിലല്ലാതെ തെറ്റായി രജിസ്റ്റര്‍ ചെയ്യുന്ന പരാതികള്‍ അതത് അധികാരപരിധിയിലേക്ക് കൈമാറുന്നതിനുള്ള സൗകര്യം തുടങ്ങിയവ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലിന്‍റെ പ്രത്യേകതകളാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലില്‍ ഫയല്‍ ചെയ്യാവുന്നതാണ്. ചുമതലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പാസ്‌വേഡ് ഉപയോഗിച്ച് പോര്‍ട്ടല്‍ ഉപയോഗിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details