തിരുവനന്തപുരം:കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരനെതിരെയുള്ള പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നുവെന്ന് സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സി.വി വർഗീസ്. പ്രകോപനവും സ്ത്രീവിരുദ്ധവുമായ പ്രസ്താവനയാണ് സുധാകരൻ ഇടുക്കിയിൽ വന്ന് നടത്തിയത്. ഇതിന് മറുപടി എന്ന നിലയിലാണ് തന്‍റെ പരാമർശം.
ധീരജീന്‍റെ ചോര ഉണങ്ങും മുമ്പ് സുധാകരൻ പ്രകോപനപരമായി സംസാരിച്ചു. വീണ്ടും സംഘർഷങ്ങൾ ഉണ്ടാക്കാനാണ് ഇടുക്കിയിൽ തന്നെ പരിപാടി സംഘടിപ്പിച്ച് പ്രകോപനപരമായി സംസാരിച്ചത്. അതിന് ഈ തരത്തിൽ തന്നെ മറുപടി പറയുമെന്നും വർഗീസ് തിരുവനന്തപുരത്ത് പ്രതികരിച്ചു.