കെ. അയ്യപ്പന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസിന്‍റെ നോട്ടീസ് - സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി
ബുധനാഴ്‌ച രാവിലെ പത്ത് മണിക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്
![കെ. അയ്യപ്പന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസിന്‍റെ നോട്ടീസ് customs notice to k ayyappan k ayyappan additional private secratery of speaker കെ. അയ്യപ്പൻ സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കസ്റ്റംസ് നോട്ടീസ് നൽകി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10132903-thumbnail-3x2-ddd.jpg)
തിരുവനന്തപുരം: ഡോളർ കടത്തുമായി ബന്ധപ്പെട്ട കേസിൽ സ്‌പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന് കസ്റ്റംസ് നോട്ടീസ് നൽകി. ബുധനാഴ്‌ച രാവിലെ പത്ത് മണിക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരാകുമെന്നാണ് കരുതിയിരുന്നതെങ്കിലും കസ്റ്റംസിൽ നിന്ന് തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്നായിരുന്നു കെ. അയ്യപ്പന്‍റെ വിശദീകരണം. ലൈഫ് മിഷൻ അടക്കം കമ്മിഷനായി കിട്ടിയ പണം ഡോളറാക്കി കോൺസുലേറ്റ് വാഹനത്തിൽ വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി എന്നാണ് സ്വപ്‌ന സുരേഷ് മൊഴി നൽകിയിരുന്നത്. ഇതിന്‍റെ സത്യാവസ്ഥ പരിശോധിക്കാനാണ് സ്‌പീക്കറുടെ ഓഫീസിലേക്ക് കസ്റ്റംസ് അന്വേഷണം വ്യാപിപ്പിച്ചത്.