തിരുവനന്തപുരം: ഡോളർക്കടത്ത് കേസിൽ സംസ്ഥാന പ്രോട്ടോക്കോൾ ഓഫിസറെ കസ്റ്റംസ് ചോദ്യം ചെയ്യും. വരുന്ന ചൊവ്വാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് സംസ്ഥാന പ്രോട്ടോക്കോൾ ഓഫിസർ ഷൈൻ എ. ഹഖിന് കസ്റ്റംസ് നോട്ടിസ് നൽകി.
ഡോളർക്കടത്ത് കേസ്; സംസ്ഥാന പ്രോട്ടോക്കോൾ ഓഫിസറെ കസ്റ്റംസ് ചോദ്യം ചെയ്യും - സംസ്ഥാന പ്രോട്ടോക്കോൾ ഓഫിസറെ കസ്റ്റംസ് ചോദ്യം ചെയ്യും
ഡോളർക്കടത്ത് കേസിലെ പ്രധാന പ്രതി യു.എ.ഇ കോൺസുലേറ്റ് മുൻ ജീവനക്കാരൻ ഖാലിദ് ഉൾപ്പടെ നയതന്ത്ര പരിരക്ഷ ഇല്ലാത്ത മൂന്ന് പേർക്ക് നയതന്ത്ര പരിരക്ഷ കാർഡ് ലഭിച്ചതിൽ പ്രോട്ടോകോൾ ഓഫിസർ ഷൈന് പങ്കുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു
ഡോളർക്കടത്ത് കേസ്; സംസ്ഥാന പ്രോട്ടോക്കോൾ ഓഫിസറെ കസ്റ്റംസ് ചോദ്യം ചെയ്യും
ഡോളർക്കടത്ത് കേസിലെ പ്രധാന പ്രതി യു.എ.ഇ കോൺസുലേറ്റ് മുൻ ജീവനക്കാരൻ ഖാലിദ് ഉൾപ്പടെ നയതന്ത്ര പരിരക്ഷ ഇല്ലാത്ത മൂന്ന് പേർക്ക് നയതന്ത്ര പരിരക്ഷ കാർഡ് ലഭിച്ചതിൽ പ്രോട്ടോകോൾ ഓഫിസർ ഷൈന് പങ്കുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതിനാണ് ഷൈനെ വിളിപ്പിച്ചിരിക്കുന്നത്.