കേരളം

kerala

ETV Bharat / state

നെടുങ്കണ്ടം കസ്റ്റഡി മരണം ; റിപ്പോർട്ട് കണ്ടിട്ടില്ലെന്ന് ഡിജിപി - loknath behra

അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന തുടർനടപടികൾ സ്വീകരിക്കുമെന്ന് ഡിജിപി വ്യക്തമാക്കിയിരുന്നു.

ഡിജിപി ലോക്‌നാഥ് ബെഹ്റ

By

Published : Jul 5, 2019, 1:41 PM IST

Updated : Jul 5, 2019, 3:46 PM IST

തിരുവനന്തപുരം : നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ക്രൈം ബ്രാഞ്ച് റിപ്പോർട്ട് കണ്ടിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ. റിപ്പോർട്ട് പരിശോധിച്ച ശേഷം നടപടിയെന്നും ബെഹ്റ മാധ്യമങ്ങളോട് പ്രതികരിച്ചു. അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന തുടർനടപടികൾ സ്വീകരിക്കുമെന്ന് ഡിജിപി വ്യക്തമാക്കിയിരുന്നു. ക്രൈംബ്രാഞ്ച് മേധാവി എഡിജിപി ടികെ വിനോദ് കുമാറിന്‍റെ സാന്നിധ്യത്തിൽ അന്വേഷണ പുരോഗതി വിലയിരുത്തി.

നെടുങ്കണ്ടം കസ്റ്റഡി മരണം ; റിപ്പോർട്ട് കണ്ടിട്ടില്ലെന്ന് ഡിജിപി

കഴിഞ്ഞ മാസം 17-ാം തീയതി മുതലാണ് രാജ്‌കുമാർ പീരുമേട് സബ് ജയിലിൽ റിമാന്‍റില്‍ കഴിഞ്ഞത്. ഈ ദിവസങ്ങളിൽ ജയിലിൽ രാജ്‌കുമാറിന് മർദനമേറ്റതായി സഹതടവുകാരൻ മൊഴി നൽകിയിരുന്നു. ജൂൺ 21-നാണ് രാജ്‌കുമാര്‍ സബ്‍ജയിൽ കസ്‌റ്റഡിയിൽ മരിച്ചതായി കണ്ടെത്തിയത്. കേസില്‍ നെടുങ്കണ്ടം സ്റ്റേഷനിലെ നാല് പൊലീസുകാരെ പ്രതിയാക്കി കേസ് എടുക്കുകയും എസ്ഐ അടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു.

Last Updated : Jul 5, 2019, 3:46 PM IST

ABOUT THE AUTHOR

...view details