തിരുവനന്തപുരം: പൊലിസ് കസ്റ്റഡിയിൽ എടുത്ത പ്രതി മരിച്ചു. തിരുവല്ലം ജഡ്ജിക്കുന്ന് സ്വദേശി സുരേഷാണ് (40) മരിച്ചത്. ഞായറാഴ്ച (27.02.2022) വൈകിട്ട് തിരുവല്ലം ജഡ്ജി കുന്നിലെത്തിയ കുടുംബത്തെ ആക്രമിച്ച സംഭവത്തില്‍ സുരേഷ് ഉള്‍പ്പെടെ നാല് യുവാക്കളെ തിരുവല്ലം പൊലിസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
കസ്റ്റഡയില്‍ എടുക്കുമ്പോള്‍ ഇവര്‍ ലഹരിമരുന്ന് ഉപയോഗിക്കുകയും അമിതമായി മദ്യപിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. മദ്യലഹരിയില്‍ ജഡ്ജികുന്നിലെത്തിയ ഒരു കുടുംബത്തിനെ ഇവർ തടഞ്ഞുവച്ച് ആക്രമിക്കുകയും ഒരു പെണ്‍കുട്ടിയുടെ ആഭരണങ്ങൾ കവരാൻ ശ്രമിക്കുകയും ചെയ്തു.