തിരുവനന്തപുരം: കൊവിഡ് കാലത്ത് വീട്ടിലിരിക്കുന്നവരുടെ മാനസിക പിരിമുറുക്കത്തിന് പരിഹാരവുമായി സാംസ്‌കാരിക വകുപ്പ്. നിയന്ത്രണങ്ങൾ പാലിച്ച് വീട്ടിലിരിക്കുന്നവരുടെ മാനസിക ഉല്ലാസത്തിന് മന്ത്രി എ.കെ ബാലന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ വിവിധ സാംസ്‌കാരിക പരിപാടികൾ ഇന്ന് മൂന്നു മണി മുതൽ സംപ്രേഷണം ചെയ്യും.
മാനസികോല്ലാസത്തിന് സാംസ്‌കാരിക വിനിമയ പരിപാടികള്‍ - എ കെ ബാലൻ
മന്ത്രി എ.കെ ബാലന്‍റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് പരിപാടികൾ സംപ്രേഷണം ചെയ്യുക
മന്ത്രി
2016 മുതലുള്ള ചലച്ചിത്ര പുരസ്‌കാരങ്ങൾ, ചലച്ചിത്ര മേളകള്‍, സാംസ്‌കാരിക വിനിമയ പരിപാടികള്‍ തുടങ്ങിയവയുടെ പുനഃസംപ്രേഷണമാണ് നടക്കുക. തുടർച്ചയായി വീട്ടിലിരിക്കേണ്ടി വരുന്നത് സമ്മർദത്തിന് വഴിയൊരുക്കുമെന്നതാണ് സാംസ്‌കാരിക വകുപ്പിന്‍റെ തീരുമാനത്തിന് കാരണമായത്.