കടയ്ക്കാവൂരിൽ സുഹൃത്തിനെ തലയ്‌ക്കടിച്ച് കൊന്ന പ്രതി അറസ്റ്റിൽ - culprit held in killing his friend kadakkavoor news
സുഹൃത്തുക്കൾ തമ്മിൽ മദ്യപിക്കുകയും തർക്കത്തിനിടയിൽ അഭിലാഷ്, സുഹൃത്തായ രാകേഷിനെ കല്ലുകൊണ്ട് തലയ്ക്ക് ഇടിക്കുകയുമായിരുന്നു
![കടയ്ക്കാവൂരിൽ സുഹൃത്തിനെ തലയ്‌ക്കടിച്ച് കൊന്ന പ്രതി അറസ്റ്റിൽ കടയ്ക്കാവൂർ കൊലപാതകം വാർത്ത കടയ്ക്കാവൂരിൽ സുഹൃത്തുക്കൾ തമ്മിൽ തർക്കം വാർത്ത സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടയിൽ കൊല വാർത്ത സുഹൃത്തിനെ തലയ്‌ക്ക് ഇടിച്ച് കൊന്ന പ്രതി അറസ്റ്റിൽ വാർത്ത kadakkavoor murder news kadakkavur friend murder news culprit held in killing his friend kadakkavoor news rakesh murder arrest news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9612825-67-9612825-1605936242910.jpg)
കടയ്ക്കാവൂരിൽ സുഹൃത്തിനെ തലയ്‌ക്ക് ഇടിച്ച് കൊന്ന പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: കടയ്ക്കാവൂരിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടയിൽ ഒരാൾ കൊല്ലപ്പെട്ട കേസിൽ പ്രതി അറസ്റ്റിൽ. കൊല്ലപ്പെട്ട രാകേഷിന്‍റെ സുഹൃത്തായ തൊമ്മൻ എന്ന് വിളിക്കുന്ന അഭിലാഷാണ് അറസ്റ്റിലായത്. കടയ്ക്കാവൂർ സ്വദേശിയായ രാകേഷ് (42) ആണ് സുഹൃത്തിന്‍റെ മർദനമേറ്റ് കൊല്ലപ്പെട്ടത്. വ്യാഴാഴ്‌ച വൈകുന്നേരത്തോടെ രണ്ടുപേരും ഒരുമിച്ച് മദ്യപിക്കുകയും തർക്കത്തിനിടയിൽ സുഹൃത്തായ അഭിലാഷ്, രാകേഷിനെ കല്ലുകൊണ്ട് തലയ്ക്ക് ഇടിക്കുകയുമായിരുന്നു.