തിരുവനന്തപുരം :വര്‍ക്കലയിൽ കഞ്ചാവ് ബീഡി വലിക്കാൻ വിസമ്മതിച്ച പതിനഞ്ചുകാരനെ ലഹരി മാഫിയ ആക്രമിച്ച സംഭവത്തിൽ പ്രതികൾക്കായി ഇരുട്ടിൽ തപ്പി പൊലീസ്. സംഭവം നടന്ന് ഒരാഴ്‌ച പിന്നിട്ടിട്ടും നാല് പ്രതികളെയും ഇതുവരെയും പിടികൂടാനായിട്ടില്ല. ഡിസംബർ 2 നായിരുന്നു കേസിനാസ്‌പദമായ സംഭവം.
15 കാരൻ വര്‍ക്കല ഇടവപ്പുറത്ത് കുളത്തിൽ കുളിക്കാൻ പോയപ്പോഴാണ് സെയ്‌ദ്, വിഷ്‌ണു, ഹുസൈന്‍, അല്‍അമീന്‍ എന്നിവര്‍ ചേര്‍ന്ന് കഞ്ചാവ് ബീഡി വലിക്കാൻ നിർബന്ധിച്ചത്. എന്നാൽ നിർബന്ധത്തിന് വഴങ്ങാത്ത കുട്ടി സംഭവം വീട്ടിൽ അറിയിച്ചു. ഇതിലുണ്ടായ വൈരാഗ്യത്തെ തുടർന്ന് പ്രതികൾ കുട്ടിയുടെ വീട്ടിലെത്തി ക്രൂരമായി മർദിക്കുകയായിരുന്നു.