തിരുവനന്തപുരം:സിപിഎം നിയമസഭാകക്ഷി യോഗത്തിൽ മന്ത്രിമാർക്ക് വിമർശനം. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്കും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനുമാണ് ചൊവ്വാഴ്ച ചേർന്ന നിയമസഭാകക്ഷി യോഗത്തിൽ വിമർശനം ഏൽക്കേണ്ടി വന്നത്. പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ടാണ് വിദ്യാഭ്യാസ വകുപ്പിനെതിരെ എംഎൽഎമാർ വിമർശനമുന്നയിച്ചത്.
എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയവർക്ക് പോലും പ്ലസ് വണിന് ഇഷ്ട വിഷയത്തിൽ പ്രവേശനം ലഭിക്കാത്ത അവസ്ഥയാണ് എംഎൽഎമാർ വിമർശിച്ചു. എ പ്ലസ് ലഭിച്ചവരുടെ എണ്ണം കണക്കാക്കി സീറ്റ് ഉറപ്പാക്കുന്നതിൽ വിദ്യാഭ്യാസവകുപ്പ് പരാജയപ്പെട്ടു. സംസ്ഥാനമാകെ ഒറ്റ യൂണിറ്റായി കണക്കാക്കി സീറ്റുകളുടെ എണ്ണം എടുത്തു വീഴ്ചയായി. ഇതുകാരണം പല ജില്ലകളിലും സീറ്റുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി.
ജില്ലകളില്‍ കൂടുതല്‍ സീറ്റ് ലഭ്യമാക്കണം
ഈ പ്രതിസന്ധി വേഗത്തിൽ പരിഹാരം കാണണം. സീറ്റ് പ്രതിസന്ധിയുള്ള ജില്ലകളിൽ കൂടുതൽ സീറ്റുകൾ അനുവദിക്കണമെന്നും എംഎൽഎമാർ ആവശ്യപ്പെട്ടു. പ്രതിപക്ഷം നിയമസഭയ്ക്കകത്തും പുറത്തും നിരന്തരം പ്രതിഷേധം സംഘടിപ്പിക്കുന്നതിന് ഇടയിലാണ് ഭരണപക്ഷ എംഎൽഎമാർക്ക് തന്നെ ഇതേ ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്.