തിരുവനന്തപുരം:പൊലീസിനെതിരെയും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സിപിഎം സമ്മേളനങ്ങളില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നുവെന്ന മാധ്യമ വാര്‍ത്തകള്‍ ശരിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് കോടിയേരി ബാലകൃഷ്ണൻ നിലപാട് വ്യക്തമാക്കിയത്.
ചില സംഭവങ്ങള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുള്ള വിമര്‍ശനങ്ങള്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ ഉണ്ടായതായി ലേഖനത്തില്‍ പറയുന്നുണ്ട്. അരലക്ഷം പേരുള്ള പൊലീസ് സേന യന്ത്രമനുഷ്യരുടേതല്ല. സംസ്‌കാരത്തിനു നിരക്കാത്ത പ്രവൃത്തി തുടരുന്ന പൊലീസ് സേനാംഗങ്ങളെയോ ഉദ്യോഗസ്ഥരെയോ സേനയില്‍ വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
Also Read: പൊലീസ് അതിക്രമങ്ങള്‍ എല്ലാ ദിവസവും ആവര്‍ത്തിക്കുന്ന 'ഒറ്റപ്പെട്ട' സംഭവമെന്ന് വി.ഡി സതീശന്‍
ഈ നയസമീപനത്തില്‍ ഊന്നി ചില വിമര്‍ശനങ്ങളാണ് സമ്മേളനത്തില്‍ ഉയര്‍ന്നതെന്നാണ് ലേഖനത്തില്‍ കോടിയേരി വ്യക്തമാക്കുന്നത്. ഇന്ത്യയിലെ തന്നെ തിളങ്ങുന്ന മുഖമായി പൊലീസിനെ വളര്‍ത്തിയത് ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയുടെ കാഴ്ചപ്പാടിന്‍റെയും സമര്‍ഥമായ ഇടപെടലിന്‍റെയും ഫലമായിട്ടാണ്.