കേരളം

kerala

ETV Bharat / state

രാമചന്ദ്രന്‍ ഹൈപ്പർ മാർക്കറ്റിൽ 17 പേർക്ക് കൂടി കൊവിഡ്

കൂടുതൽ പരിശോധന ഫലങ്ങൾ ഇനിയും പുറത്തു വരാനുണ്ട്. തുണിക്കടയിൽ ഇത്രയും പേർക്ക് രോഗം കണ്ടെത്തിയത് സമൂഹത്തിൽ എത്ര അപകടം വിതച്ചിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശങ്ക പ്രകടിപ്പിച്ചു.

രാമചന്ദ്ര ഹൈപ്പർ മാർക്കറ്റിൽ ഇന്ന് 17 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു
രാമചന്ദ്ര ഹൈപ്പർ മാർക്കറ്റിൽ ഇന്ന് 17 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

By

Published : Jul 16, 2020, 7:48 PM IST

Updated : Jul 16, 2020, 8:02 PM IST

തിരുവനന്തപുരം: സമ്പർക്ക രോഗവ്യാപനം വർധിക്കുന്ന തലസ്ഥാന ജില്ലയിൽ സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ദിവസം 61 പേർക്ക് രോഗം സ്ഥിരീകരിച്ച രാമചന്ദ്രന്‍ ഹൈപ്പർ മാർക്കറ്റിൽ ഇന്ന് 17 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കൂടുതൽ പരിശോധന ഫലങ്ങൾ ഇനിയും പുറത്തു വരാനുണ്ട്. തുണിക്കടയിൽ ഇത്രയും പേർക്ക് രോഗം കണ്ടെത്തിയത് സമൂഹത്തിൽ എത്ര അപകടം വിതച്ചിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശങ്ക പ്രകടിപ്പിച്ചു.

അടുത്ത സമയങ്ങളിൽ കടയിൽ പോയവർ അടിയന്തരമായി തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിൽ ബന്ധപ്പെടണം. വിവിധ സ്ഥലങ്ങളിൽ നിന്നും നൂറു കണക്കിന് പേരാണ് വസ്ത്രശാലയിൽ വന്നു പോകുന്നത്. ഇവരെ കണ്ടെത്തി പരിശോധന നടത്താൻ ബുദ്ധിമുട്ടാണ്. തമിഴ്നാടുകാരാണ് കൂടുതലായും രാമചന്ദ്രനിൽ ജോലി നോക്കുന്നത്. ഇവിടെ പരിശോധനകളുടെ എണ്ണം വർധിപ്പിക്കും. ഒരു നിയന്ത്രണവുമില്ലാതെ ആളുകൾ കടകളിൽ എത്തിയാൽ സാധനവും വാങ്ങി കൊറോണയും വാങ്ങി പോകേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് 301 പേർക്കാണ് ജില്ലയിൽ രോഗം ബാധിച്ചത്. ഇതിൽ 16 പേരുടെ ഉറവിടം വ്യക്തമല്ല. അഞ്ച് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിക്കും.

Last Updated : Jul 16, 2020, 8:02 PM IST

ABOUT THE AUTHOR

...view details