തിരുവനന്തപുരം: സിഎജി റിപ്പോർട്ടിലെ വിമർശനങ്ങൾക്ക് പിന്നാലെ എസ്എപി ക്യാമ്പില്‍ നിന്നും വെടിയുണ്ടകളും തോക്കുകളും കാണാതായ സംഭവത്തില്‍ എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കാന്‍ ക്രൈംബ്രാഞ്ച്. ഇത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാൻ നിര്‍ദേശം. തോക്കുകളും വെടിയുണ്ടകളും കാണാതായതായി പരിശോധനയില്‍ വ്യക്തമായതിനെ തുടര്‍ന്ന് അന്വേഷണത്തിന് സര്‍ക്കാരിനോട് സിഎജി ശുപാര്‍ശ ചെയ്തിരുന്നു. തുടര്‍ന്ന് കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നുവെങ്കിലും അന്വേഷണം ഇഴഞ്ഞു നീങ്ങുകയായിരുന്നു. എന്നാല്‍ സിഎജി റിപ്പോര്‍ട്ടിലെ വിമര്‍ശനങ്ങള്‍ വന്‍ വിവാദമായ സാഹചര്യത്തിലാണ് അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കം. കണക്കുകള്‍ എഴുതി സൂക്ഷിക്കുന്നതില്‍ ഉണ്ടായ വീഴ്ചയാണ് സിഎജി വിമര്‍ശനത്തിന് വഴിവെച്ചതെന്നാണ് പൊലീസ് വിശദീകരണം.
വെടിയുണ്ടകളും തോക്കുകളും കാണാതായ സംഭവം; ഉടൻ അന്വേഷണം പൂർത്തിയാക്കാൻ ക്രൈംബ്രാഞ്ച് - എസ്എപി ക്യാമ്പ്
കേസില്‍ എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കാന്‍ ക്രൈംബ്രാഞ്ച്. ഇത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
പൊലീസ് വെടിയുണ്ടകളും തോക്കുകളും കാണാതായ സംഭവം; ഉടൻ അന്വേഷണം പൂർത്തിയാക്കാൻ ക്രൈംബ്രാഞ്ച്
അതേസമയം, കേസില്‍ ക്യാമ്പിലെ 11 ഉദ്യേഗസ്ഥര്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയിരുന്നു. ഇവര്‍ക്കെതിരെ വകുപ്പ് തല നടപടി എടുക്കാനും നീക്കമുണ്ട്. പേരൂര്‍ക്കട എസ്എപി ക്യാമ്പിലെ 25 റൈഫിളുകളും 12061 വെടിയുണ്ടകളും കാണാതായതായി സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ പൊലീസ് തയ്യറായില്ലെന്നും സിഎജി കുറ്റപ്പെടുത്തിയിരുന്നു.