കേരളം

kerala

ETV Bharat / state

വെടിയുണ്ട കാണാതായത് ഐ.ജി ശ്രീജിത്തിന്‍റെ സംഘം അന്വേഷിക്കും - പൊലീസ് സേനയുടെ വെടിയുണ്ട കാണാതായ സംഭവം

15അംഗങ്ങള്‍ അടങ്ങുന്നതാണ് സംഘം. 1996മുതലുള്ള ആരോപണങ്ങളാണ് സംഘം അന്വേഷിക്കുക

crime branch special team തിരുവനന്തപുരം പൊലീസിന്‍റെ ഉണ്ട പൊലീസ് സേനയുടെ വെടിയുണ്ട കാണാതായ സംഭവം ഐ.ജി. എസി.ശ്രീജിത്ത്
വെടിയുണ്ട കാണാതായത് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു

By

Published : Feb 19, 2020, 9:11 AM IST

Updated : Feb 19, 2020, 9:21 AM IST

തിരുവനന്തപുരം:പൊലീസ് സേനയുടെ വെടിയുണ്ട കാണാതായ സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഐ.ജി ശ്രീജിത്തായിരിക്കും സംഘത്തെ നയിക്കുക. ക്രൈംബ്രാഞ്ച് എസ്.പി ഷാനവാസാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. 15 പേരാണ് സംഘത്തിലുള്ളത്. ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ. തച്ചങ്കരിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

1996 - 2016 വരെയുള്ള 22 വര്‍ഷത്തെ കണക്കുകളാണ് അന്വേഷണ സംഘം പരിശോധിക്കുക. ഈ കാലഘട്ടത്തെ ഏഴ് ഘട്ടമായി തിരിച്ച് കേസ് അന്വേഷിക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. പേരൂര്‍ക്കട സ്റ്റേഷനില്‍ നിന്നും വെടിയുണ്ട കാണാതായ സംഭവത്തില്‍ 11 പൊലീസുകാരെ പ്രതിയാക്കിയുള്ള ഒരു കേസ് മാത്രമാണ് നിലവിലുള്ളത്. ഈ കേസില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ, വെടിയുണ്ടകള്‍ കാണാതായ വര്‍ഷങ്ങളില്‍ ഉദ്യോഗസ്ഥര്‍ ആരൊക്കെ, സംഭവത്തില്‍ ഗൂഢാലോചനയുണ്ടോ തുടങ്ങിയ വിഷയങ്ങളിലാണ് അന്വേഷണം. സി.എ.ജി റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത് പോലെ തോക്കുകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് വിലയിരുത്തല്‍. അതിനാല്‍ അതുസംബന്ധിച്ച് സംഘം അന്വേഷിക്കില്ല.

Last Updated : Feb 19, 2020, 9:21 AM IST

ABOUT THE AUTHOR

...view details