തിരുവനന്തപുരം:പിഎസ്‌സി പരീക്ഷ തട്ടിപ്പ് കേസില്‍ പരീക്ഷ ഹാളിലെ മൂന്ന് പരീക്ഷ നിരീക്ഷകരെ പ്രതി ചേര്‍ത്ത് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്. ആദ്യ മൂന്ന് പ്രതികള്‍ പിഎസ്‌സി പരീക്ഷ എഴുതിയ സെന്‍ററുകളിലെ നിരീക്ഷകരായ രമാ ദേവി, മല്ലിക, അനീഷ് എബ്രഹാം എന്നിവരെയാണ് പ്രതി ചേര്‍ത്തത്. ഇവരില്‍ രണ്ട് പേര്‍ അധ്യാപകരും ഒരാള്‍ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരനുമാണ്. കോപ്പിയടിക്കാന്‍ സഹായിച്ചുവെന്നും കൃത്യനിര്‍വഹണത്തില്‍ വീഴ്‌ച വരുത്തിയെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ക്രൈം ബ്രാഞ്ച് നടപടി. ഇതോടെ കേസില്‍ പ്രതി ചേര്‍ത്തവരുടെ എണ്ണം ഒമ്പതായി.
പിഎസ്‌സി പരീക്ഷ തട്ടിപ്പ്; പരീക്ഷ നിരീക്ഷകരെ പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്
കേസിലെ ആദ്യ മൂന്ന് പ്രതികള്‍ പിഎസ്‌സി പരീക്ഷ എഴുതിയ സെന്‍ററുകളിലെ നിരീക്ഷകരായ രമാ ദേവി, മല്ലിക, അനീഷ് എബ്രഹാം എന്നിവരെയാണ് പ്രതി ചേര്‍ത്തത്
പിഎസ്‌സി പരീക്ഷ തട്ടിപ്പ് കേസ്: മൂന്ന് ഇന്‍വിജിലേറ്റര്‍മാരെ പ്രതി ചേര്‍ത്ത് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്
ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. പിഎസ്‌സിയുടെ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ക്രമക്കേട് നടത്തിയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. യൂണിവേഴ്‌സിറ്റി കോളജ് കത്തിക്കുത്ത് കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരാണ് ക്രമക്കേട് നടത്തിയത്.
Last Updated : Dec 5, 2019, 3:21 PM IST