തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. മുഖ്യമന്ത്രിക്കെതിര മൊഴിനല്‍കാന്‍ സ്വര്‍ണ്ണകടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ചാണ് കേസെടുത്തിരിക്കുന്നത്. വ്യാജമൊഴി നല്‍കാന്‍ ഭീഷണിപ്പെടുത്തുന്നുവെന്നാണ് കേസ്.
സ്വര്‍ണ്ണ കടത്ത്, ഡോളര്‍ കടത്ത് എന്നിവയില്‍ മുഖ്യമന്ത്രിക്ക് എതിരായി മൊഴി നല്‍കണമെന്ന് കാട്ടി പ്രതികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതിയുണ്ടായിരുന്നു. ഇക്കാര്യം സംബന്ധിച്ച് സ്വപ്‌ന സുരേഷിന്‍റെ ഒരു ശബ്ദ രേഖയും പുറത്തു വന്നിരുന്നു. ഇത് ആന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിനെ സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. ഇക്കാര്യം അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ റിപ്പോര്‍ട്ട് പ്രകാരമാണ് ഇപ്പോള്‍ ഇഡിക്കെതിരെ കേസെടുത്തിരിക്കുന്നത്.