തിരുവനന്തപുരം: വെടിയുണ്ടകൾ കാണാതായ സംഭവത്തില്‍ എസ്എപി ക്യാമ്പില്‍ പരിശോധന. കാണാതായ വെടിയുണ്ടകള്‍ ഉരുക്കി പൊലീസ് മുദ്ര നിര്‍മിച്ചതായി സംശയം. ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയില്‍ പിച്ചളയില്‍ നിര്‍മിച്ച സായുധ പൊലീസിന്‍റെ മുദ്ര പിടിച്ചെടുത്തു. ഇത് വെടിയുതിര്‍ത്ത ശേഷം ബാക്കി വന്ന കാലി കെയ്‌സ് ഉരുക്കി നിര്‍മിച്ചതാണെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നടപടി. പരിശോധനയില്‍ 350 വ്യാജ വെടിയുണ്ട കെയ്‌സുകളും കണ്ടെത്തി.
എസ്എപി ക്യാമ്പില്‍ പരിശോധന; കാണാതായ വെടിയുണ്ടകള്‍ ഉരുക്കി പൊലീസ് മുദ്ര നിർമിച്ചതായി സംശയം - സിഎജി
പരിശോധനയില്‍ 350 വ്യാജ വെടിയുണ്ട കെയ്‌സുകളും കണ്ടെത്തി
എസ്എപി ക്യാമ്പില്‍ പരിശോധന; കാണാതായ വെടിയുണ്ടകള്‍ ഉരുക്കി പൊലീസ് മുദ്ര
മുദ്രയും കെയ്‌സുകളും ഫോറന്‍സിക് പരിശോധനക്ക് അയക്കും. 12,061 വെടിയുണ്ടകളും 25 ഇന്‍സാസ് റൈഫിളുകളും എസ്എപി ക്യാമ്പില്‍ നിന്ന് കാണാതായതായി സിഎജി നേരത്തെ കണ്ടെത്തിയിരുന്നു. സംഭവം വിവാദമായതോടെ ക്രൈംബ്രാഞ്ചിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം തോക്കുകളുടെ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വെടിയുണ്ടകള്‍ക്കായുള്ള പരിശോധന.
Last Updated : Feb 19, 2020, 9:45 PM IST