കേരളം

kerala

ETV Bharat / state

ഡിജിപി ജേക്കബ് തോമസിനെതിരെ വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം - ക്രൈബ്രാഞ്ച് അന്വേഷണം

കണ്ണൂര്‍ സ്വദേശി സത്യന്‍ നരവൂര്‍ നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവായിരിക്കുന്നത്.

ഡിജിപി ജേക്കബ് തോമസിനെതിരെ വീണ്ടും ക്രൈബ്രാഞ്ച് അന്വേഷണം
ഡിജിപി ജേക്കബ് തോമസിനെതിരെ വീണ്ടും ക്രൈബ്രാഞ്ച് അന്വേഷണം

By

Published : Jan 3, 2020, 4:04 PM IST

Updated : Jan 3, 2020, 4:27 PM IST

തിരുവനന്തപുരം:ബിനാമി സ്വത്ത് സമ്പാദിച്ച കേസിൽ ഡിജിപി ജേക്കബ് തോമസിനെതിരെ വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം. കണ്ണൂര്‍ സ്വദേശി സത്യന്‍ നരവൂര്‍ നല്‍കിയ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവായിരിക്കുന്നത്. പരാതിയില്‍ പ്രാഥമിക പരിശോധന നടത്തിയ ക്രൈംബ്രാഞ്ച് കേസെടുക്കണമെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് കേസെടുക്കാന്‍ ഉത്തരവിറക്കിയത്. സര്‍ക്കാറിന് സര്‍വ്വീസ് റൂള്‍പ്രകാരം സ്വത്ത് വിവരങ്ങളുടെ സത്യവാങ്ങ്മൂലം നല്‍കിയപ്പോള്‍ ബിനാമി സ്വത്തുക്കളുടെ വിവരങ്ങള്‍ ജേക്കബ് തോമസ് മറച്ചുവെച്ചുവെന്നാണ് സത്യന്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

ഡിജിപി ജേക്കബ് തോമസിനെതിരെ വീണ്ടും ക്രൈബ്രാഞ്ച് അന്വേഷണം

സംസ്ഥാനത്തിന് അകത്തും പുറത്തുമായി നിരവധി സ്വത്തുക്കള്‍ ജേക്കബ് തോമസിന് ഉണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു. ഈ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതു പ്രകാരം നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് ജേക്കബ് തോമസിനതിരെ കേസെടുക്കാന്‍ ക്രൈബ്രാഞ്ചിന് ആഭ്യന്തരവകുപ്പ് നിര്‍ദ്ദേശം നല്‍കിയത്. ആഭ്യന്തരവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ആര്‍.രാജശേഖരന്‍ നായരാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. അനുമതിയില്ലാതെ പുസ്തകമെഴുതിയതിന് ജേക്കബ് തോമസിനെതിരെ അന്വേഷണം നടക്കുന്നുണ്ട്.

Last Updated : Jan 3, 2020, 4:27 PM IST

ABOUT THE AUTHOR

...view details