കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവം;ക്രൈംബ്രാഞ്ച് തെളിവെടുപ്പ് ഇന്ന് - crime branch in fort station
ഡിവൈഎസ്പി ഹരികൃഷ്ണന്‍റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് തെളിവെടുപ്പ് നടത്തുക.
![കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവം;ക്രൈംബ്രാഞ്ച് തെളിവെടുപ്പ് ഇന്ന് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവം ക്രൈംബ്രാഞ്ച് തെളിവെടുപ്പ് ഇന്ന് crime branch in fort station തിരുവനന്തപുരം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8472758-thumbnail-3x2-oo.jpg)
തിരുവനന്തപുരം:കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് സംഘം ഇന്ന് ഫോർട്ട് സ്റ്റേഷനിൽ തെളിവെടുപ്പു നടത്തും. ഡിവൈഎസ്പി ഹരികൃഷ്ണന്‍റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് തെളിവെടുപ്പ് നടത്തുക. യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ശുചിമുറി സംഘം പരിശോധിക്കും. മൊബൈൽ മോഷണം ആരോപിച്ച് നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറിയ പൂന്തുറ സ്വദേശി അൻസാരിയെ തൂങ്ങിമരിച്ച നിലയിൽ പിന്നീട് കണ്ടെത്തുകയായിരുന്നു. ഇയാളുടെ കസ്റ്റഡി രേഖപ്പെടുത്തിയിരുന്നില്ല. മൃതദേഹത്തിൽ മർദനമേറ്റതിന്‍റെ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ സംഭവം ആത്മഹത്യയാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രാഥമിക നിഗമനം.