കേരളം

kerala

ETV Bharat / state

എഡിജിപി വിജയ് സാഖറേയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി പണം തട്ടാൻ ശ്രമം - പൊലീസ്

സുഖവിവരങ്ങളന്വേഷിച്ച ശേഷം ഗൂഗിൾ പേ വഴി പണമയക്കാൻ ആവശ്യപ്പെടുകയായിരുന്നു.

ADGP Vijay Sakhare  എഡിജിപി വിജയ് സാഖറേ  വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്  fake Facebook account  ഫേസ്ബുക്ക്  FACEBOOK  പൊലീസ്  Police
എഡിജിപി വിജയ് സാഖറേയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി പണം തട്ടാൻ ശ്രമം

By

Published : May 12, 2021, 4:44 PM IST

തിരുവനന്തപുരം: എഡിജിപി വിജയ് സാഖറേയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി പണം തട്ടാൻ ശ്രമം. എഡിജിപിയുടെ യഥാർഥ ഫേസ്ബുക്ക് അക്കൗണ്ടിലെ പ്രൊഫൈൽ ചിത്രം തന്നെയാണ് വ്യാജ അക്കൗണ്ടിലും ഉപയോഗിച്ചിരിക്കുന്നത്.

കൂടുതൽ വായനക്ക്:സംസ്ഥാനത്ത് നാല് ദിവസം ട്രഷറി ഭാഗികമായി മുടങ്ങും

ഈ അക്കൗണ്ട് വഴി എഡിജിപിയുടെ സുഹൃത്തുകളോട് പതിനായിരം രൂപ ആവശ്യപ്പെട്ട് സന്ദേശമയച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. ആദ്യം സുഖവിവരങ്ങളന്വേഷിച്ച ശേഷം ഗൂഗിൾ പേ വഴി പണമയക്കാൻ ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details