തിരുവനന്തപുരം:റോഡിൽ ഇഴഞ്ഞ് സിവില്‍ പൊലീസ് ഓഫീസര്‍ (സി.പി.ഒ) ഉദ്യോഗാർഥികൾ. മന്ത്രിസഭ യോഗം നടക്കുന്നതിനിടെയായിരുന്നു പ്രതിഷേധം. സമരം തുടങ്ങി 18 ദിവസം പിന്നിടുമ്പോഴും സർക്കാർ ഇടപെടൽ ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഉദ്യോഗാർഥികൾ കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങിയത്.
റോഡില്‍ ഇഴഞ്ഞ് സിപിഒ ഉദ്യോഗാര്‍ഥികള്‍; നിയമന സമരം ശക്തമാകുന്നു - സെക്രട്ടേറിയറ്റിന് മുന്നിലെ സമരം
സമരം തുടങ്ങി 18 ദിവസം പിന്നിടുമ്പോഴും സർക്കാർ ഇടപെടൽ ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഉദ്യോഗാർഥികൾ കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങിയത്
റോഡില്‍ ഇഴഞ്ഞ് സിപിഒ ഉദ്യോഗാര്‍ഥികള്‍; നിയമന സമരം ശക്തമാകുന്നു
സമരത്തിനിടെ പലരും ബോധരഹിതരായി. കഴിഞ്ഞ ശനിയാഴ്‌ച ഉദ്യോഗാർഥികളുമായി സർക്കാർ ചർച്ച നടത്തിയെങ്കിലും ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് ഉദ്യോഗാർഥികളുടെ തീരുമാനം. സെക്രട്ടേറിയറ്റിന് മുന്നിൽ ലാസ്റ്റ് ഗ്രേഡ് സര്‍വെന്‍റ് (എൽ.ജി.എസ്) റാങ്ക് ഹോൾഡേഴ്‌സിന്‍റെ അനിശ്ചിതകാല നിരാഹാര സമരവും തുടരുകയാണ്.
Last Updated : Feb 24, 2021, 4:10 PM IST